Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്‍സിഎ ‘‘മലയാള കവിതാപുരസ്കാരം 2018 " പ്രഖ്യാപിച്ചു

malayala-kavitha

മനാമ∙ ബഹ്റൈൻ കേരള സോഷ്യൽ, കൾച്ചറൽ അസ്സോസിയേഷൻ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ‘‘കെഎസ്‍സിഎ  മലയാള കവിതാ പുരസ്കാരം 2018" കവിതാ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. ബഹ്റൈൻ പ്രവാസിയായ ആദർശ്‌ മാധവൻ കുട്ടിയുടെ " ഭ്രമണം " എന്ന കവിതക്കാണ്‌ ‌ ഒന്നാം സ്ഥാനം

രണ്ടാംസ്ഥാനം ലഭിച്ചത്‌ സിബി ഇലവുപാലത്തിന്റെ  " ഒറ്റക്കൊരുകുപ്പിവള പൊട്ടുമ്പോൾ" എന്ന കവിതയ്ക്കും മൂന്നാംസ്ഥാനം മനു കാരയാടിന്റെ "ഭൂപടങ്ങളിൽ ചോരപൊടിയുന്നു" എന്ന കവിതക്കും ലഭിച്ചു. 

ഘടനാപരവും ആശയപരവുമായ പ്രത്യേകതകൾ പരിഗണിച്ച്‌ അവാർഡ്‌ ജൂറികമ്മിറ്റിയുടെ പ്രത്യേക പുരസ്കാരത്തിനു ഡോ: ജിഷ ജ്യോതിഷിന്റെ "ഓർമ്മപൂക്കൾ", മായാ കിരണിന്റെ " ജനറേഷൻ ഗ്യാപ്‌" എന്നീ കവിതകൾക്കും ലഭിച്ചു. 

ഒന്നാം സ്ഥാനം ലഭിച്ച കവിതക്ക്‌ 10001 രൂപയും മൊമന്റോയും പ്രശസ്തിപത്രവും അടങ്ങുന്ന "കെഎസ്‍സിഎ മലയാളകവിതാപുരസ്കാരം 2018 " ജൂൺ 15 വെള്ളിയാഴ്ച  വൈകിട്ട്‌ കേരള കാത്തലിക്‌ അസ്സോസിയേഷൻ ആഡിറ്റോറിയത്തിൽ "കെഎസ്‍സിഎ മന്ദാരപ്പൂക്കൾ ബാലകലോത്സവം "ഫിനാലേ വേദിയിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ആദർശ്‌ മാധവൻ കുട്ടിക്ക്‌ സമ്മാനിക്കും. 

കവിയും ഗാനരചയിതാവുമായ .വയലാർ ശരത്ചന്ദ്രവർമ്മ അധ്യക്ഷനായി, പ്രശസ്ത സാഹിത്യകാരൻ  ഉണ്ണികൃഷ്ണൻ പൂഴിക്കാട്‌, പ്രമുഖ മാധ്യമപ്രവർത്തക ശ്രീദേവി നമ്പ്യാർ എന്നിവരടങ്ങിയ സമിതിയാണ്‌ അവാർഡ്‌ ജേതാക്കളെ തിരഞ്ഞെടുത്തത്‌ എന്ന് കേരള സോഷ്യൽ & കൾച്ചറൽ അസ്സോസിയേഷൻ പ്രസിഡന്റ്‌ പമ്പാവാസൻ നായർ, ജനറൽ സെക്രട്ടറി മനോജ്കുമാർ എന്നിവർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.