Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറോ മലബാർ സൊസൈറ്റി പ്രവർത്തനോദ്ഘാടനം

syro സിറോ മലബാർ സൊസൈറ്റി പ്രവർത്തനോദ്ഘാടനം മനോരമ ന്യൂസ് ചാനൽ ഡയറക്ടർ ജോണി ലൂക്കോസ് നിർവഹിക്കുന്നു.

മനാമ∙ സിറോ മലബാർ സൊസൈറ്റിയുടെ പ്രവർത്തനവും ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ സ്ഥാനാരോഹണവും  മനോരമ ന്യൂസ് ചാനൽ ഡയറക്ടർ ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. 

സിംസ് പ്രസിഡന്റ് പോൾ ഉറുവത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രം കോഓർഡിനേറ്റർ ഷിനോയ് പുളിക്കൽ, സിംസ് സെക്രട്ടറി ജോയ് തരിയത്, ട്രഷറർ ജീവൻ ചാക്കോ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാസിസ് പേരെയ്‌ര, സിംസ് കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, വൈസ് പ്രസിഡന്റ് ചാൾസ് ആലുക്ക എന്നിവർ പ്രസംഗിച്ചു.

ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ:

പോൾ ഉറുവത്ത് (പ്രസി), ജോയ് തരിയത് (സെക്ര), ചാൾസ് ആലുക്ക (വൈ. പ്രസി), ജീവൻ ചാക്കോ (ട്രഷ), ജേക്കബ് വാഴപ്പിള്ളി (അസി. ട്രഷ), ജോയ് മഠത്തുംപടി (അസി. സെക്ര), മോൻസി മാത്യു (മെംബർഷിപ് സെക്ര), ബിനോയ് ജോസഫ് (എന്റർടൈൻമെന്റ് സെക്ര), റൂസോ ജോസഫ് (സ്പോർട്സ് സെക്ര), സജു സ്റ്റീഫൻ (ഐടി ആൻഡ് ലൗഞ്ജ് സെക്ര), ഷിനോയ് ആന്റണി പുളിക്കൽ (ഇന്റേണൽ ഓഡി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.