Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാന പ്രവർത്തനം കെഎംസിസിക്കു കിങ് ഹമദ് യൂണിവേഴ്സിറ്റി അവാർഡ്

KMCC

മനാമ ∙ മികച്ച രക്തദാന പ്രവർത്തനത്തിനു ബഹ്‌റൈൻ കെഎംസിസിയെ കിങ് ഹമദ് യൂണിവേഴ്സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു. കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അവാർഡും സർട്ടിഫിക്കറ്റും കേണൽ ഖാലിദ് അഹമ്മദ് അൽ സിന്ധിയിൽ നിന്നും (ഡെപ്യൂട്ടി സി ഒ &ജനറൽ മാനേജർ ഓഫ് മെഡിക്കൽ അഫെയേഴ്സ് ) കെഎംസിസി സംസ്ഥാന സെക്രട്ടറിയും ജീവസ്പർശം രക്തദാനം ചെയർമാനുമായ കെ.കെ.സി. മുനീർ, കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റും ജീവസ്പർശം ജനറൽ കൺവീനർ കൂടിയായ എ.പി. ഫൈസൽ, കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രെട്ടറിയും ജീവസ്പർശം കൻവീനർ കൂടിയായ ഫൈസൽ കോട്ടപ്പള്ളി, മുഹറക്ക് കെഎംസിസി ജനറൽ സെക്രട്ടറി കെ.യു. അബ്ദുൽ ലത്തീഫ് എന്നിവർ ഏറ്റുവാങ്ങി.

രക്തദാനപ്രവർത്തനത്തിൽ കെഎംസിസി നടത്തുന്ന പ്രവർത്തനം മഹത്തരമാണെന്ന് കിങ് ഹമദ് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു . കഴിഞ്ഞ ദേശീയ ദിനത്തോട് അനുബന്ധിച്ചു നിരവധി പേർ രക്തം ദാനം ചെയ്തിരുന്നു. രക്ത ദാന പ്രവർത്തനത്തിൽ ജീവസ്സുറ്റ പ്രവർത്തനങ്ങളാണ് കെഎംസിസി യുടെ ജീവസ്പർശം വർഷങ്ങളായി നടത്തി വരുന്നത് .രക്തദാനം ജീവദാനമാണെന്ന ആപ്ത വാക്യം ഹൃദയത്തോട് ചേർത്തു വെച്ചുള്ള ഈ പ്രവർത്തനം നിരവധി ജീവനുകൾക്കു തുണയായി.

രക്ത ദാന പ്രവർത്തനത്തിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളതിൽ ഇരുപത്തിയഞ്ചു ക്യാംപുകളിൽ ആയി നാലായിരത്തോളം പേരാണ് രക്തം ദാനം ചെയ്തത് .കൂടാതെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന വളണ്ടിയർ ടീമും കെഎംസിസിക്ക് ഉണ്ട്. രക്ത ദാന പ്രവർത്തനത്തിന് മാത്രമായി ജിസിസിയിൽ ആദ്യമായി ബ്ലഡ് ബുക്ക് എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷനും ജീവസ്പർശം എന്ന പേരിൽ വെബ് സൈറ്റും പ്രവർത്തിച്ചു വരുന്നു. കൂടാതെ കേരളത്തിലുടനീളം സ്പർശം ബ്ലഡ് ഡോണേഴ്സ് ഫോറവുമായി സഹകരിച്ചു രക്ത ദാന പ്രവർത്തനം നടത്തിവരുന്നു .

കഴിഞ്ഞ കാലഘട്ടങ്ങളിൽ നടത്തിയ രക്ത ദാന പ്രവർത്തനത്തിന് ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുടെ അപ്രീസിയേഷൻ അവാർഡും ബഹ്‌റൈൻ പ്രതിരോധ മന്ത്രാലയം റോയൽ മെഡി ക്കൽ സർവീസ് പുരസ്കാരവും ആരോഗ്യ വകുപ്പിന്റെ പ്രശംസാ പത്രവും ലഭിച്ചിട്ടുണ്ട് .ഇന്ത്യൻ എംബസ്സിയുടെയും ഐസിആർഎഫ്ന്റെയും പ്രത്യേക പ്രശംസയും രക്തദാനപ്രവർത്തനത്തിൽ കെഎംസിസിക്ക് ലഭിച്ചിട്ടുണ്ട്   കെഎംസിസിയുടെഈ പുരസ്‌കാരത്തിന് എല്ലാ രക്തദാതാക്കളോടും പ്രത്യക്ഷമായും പരോക്ഷമായും സഹകരിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.