Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്വാല ബഹ്റൈൻ കുടുംബസംഗമം

jwala

മനാമ∙ ജ്വാല ബഹ്റൈൻ കുടുംബസംഗമവും ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനവും നടന്നു. പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. വൈസ് പേട്രൺ ബാബു സുരേഷ്, ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് മോഹൻരാജ്, ആക്ടിങ് ജനറൽ സെക്രട്ടറി ഗിരീഷ്, വൈസ് പ്രസിഡന്റ് എം.ടി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: ഫ്രാൻസിസ് കൈതാരത്ത് (പ്രസി), ടി. സോമരാജൻ (ജന.സെക്ര), എം.ടി.നൗഷാദ് (വൈ.പ്രസി), മനോഹരൻ പാവറട്ടി (അസി. സെക്ര), എൽദോ പൗലോസ് (ട്രഷ), ബി.വേണുഗോപാൽ (മെംബർഷിപ് സെക്ര).

ജ്വാലയുടെ കലാകാരൻമാരായ ഗോപി നമ്പ്യാർ, സജി, പവിത്രൻ, മുരളി തിരുനാവായ, സജീവ് ലാൽ, ജെയിൻ, സിജില രഞ്ജു, ഷീജ നടരാജൻ, ദുർഗ, ജ്യോതി എന്നിവരുടെ കരോക്കെ ഗാനമേളയും ആദിത്യ വിനയൻ, അർഥന വിനയൻ എന്നിവരുടെ സിനിമാറ്റിക് നൃത്തവും സനൽകുമാർ ചാലക്കുടിയുടെയും ബിനോജ് പാവറട്ടിയുടെയും ചാക്യാർ കൂത്തും കുടുംബസംഗത്തിനു മികവേറ്റി. വിജിന സന്തോഷ് അവതാരകയായി ചടങ്ങുകൾ നിയന്ത്രിച്ചു. ജ്വാല ബഹ്റൈൻ കുടുംബസംഗമത്തിൽ നിന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.