Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിഫ അൽ ജസീറ ന്യൂ മെഡിക്കൽ സെന്റർ നാടിനു സമർപ്പിച്ചു

BAH-shifa-3CLMCLR

മനാമ ∙ ഷിഫ അൽ ജസീറ ന്യൂ മെഡിക്കൽ സെന്റർ ഉദ്ഘാടനം ബഹ്‌റൈൻ ആരോഗ്യമന്ത്രി ഫയീഖ ബിൻത് സഈദ് അൽ സാലേ നിർവഹിച്ചു. എൻഎച്ച്ആർഎ സിഇഒ ഡോ. മറിയം ജലാഹ്മ വിശിഷ്ടാതിഥിയായി. മന്ത്രിയും ഡോ. മറിയം ജലാഹ്മയും ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ കെട്ടിടം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി.

മികച്ച ആധുനിക സൗകര്യത്തോടെയുള്ള മെഡിക്കൽ സെന്റർ ബഹ്‌റൈനിലെ ജനങ്ങൾക്ക് ഒരു മുതൽക്കൂട്ടാണെന്നും സൗകര്യങ്ങൾ മതിപ്പുനൽകുന്നതായും മന്ത്രി പ്രതികരിച്ചു.

ഉദ്ഘാടന ചടങ്ങിൽ മനാമ എംപി അബ്ദഒൽ വാഹിദ് കറാത്ത, മുൻ എംപി ഹസൻ ബുക്കമാസ്, ഷിഫ സിഇഒയും ഡയറക്ടറുമായ ഹബീബ്‌ റഹ്മാൻ, ഡയറക്ടർ ഷബീർ അലി, മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ ഗരീബ്, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. ഷംനാദ്, കൺസൽറ്റന്റ് ഡോ. സുജീത് ലാൽ, ഷിഫ അൽ ജസീറ റിയാദ് ജനറൽ മാനേജർ ഹംസ പൂക്കയിൽ, നസീം ജിദ്ദ മെഡിക്കൽ സെന്റർ ജനറൽ മാനേജർ കെ.ടി. യൂനസ്, ന്യൂ ഗുലൈയ്ൽ പോളി ക്ലിനിക് ജനറൽ മാനേജർ ഹർഷാദ് നൗഫൽ തുടങ്ങിയവർ പങ്കെടുത്തു. ക്യാപ്ഷൻ ഷിഫ അൽ ജസീറ ന്യൂ മെഡിക്കൽ സെന്റർ ബഹ്‌റൈൻ ആരോഗ്യ മന്ത്രി ഫയീഖ ബിൻത് സഈദ് അൽ സാലേ ഉദ്ഘാടനം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.