Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംസിസി ബഹ്‌റൈൻ "ഒലിവ്"  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

BAH-MAT-APR-17-POC-KMCC

മനാമ∙ ജമ്മു കാശ്‌മീരിലെ കഠ്‍വ ജില്ലയിൽ എട്ടു വയസ്സുകാരിയെ ക്രൂരമായി ദിവസങ്ങളോളം പീഡിപ്പിച്ചു കൊന്നതിൽ പ്രതിഷേധിച്ചു കെഎംസിസി ബഹ്‌റൈന്റെ സാംസ്കാരിക വിഭാഗമായ 'ഒലിവ് സാംസ്കാരിക വേദി' പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിഞ്ചു കുഞ്ഞുങ്ങൾ മെഴുകുതിരി കത്തിച്ചു പ്രതിഷേധം രേഖപ്പെടുത്തി. 

ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ കിരാതകൃത്യം ചെയ്തവരെ വിചാരണ കൂടാതെ തൂക്കിലേറ്റണമെന്ന്‌ യോഗം അഭിപ്രായപ്പെട്ടു, കേവലം ഒരുപീഡനംഎന്നതിലുപരി ഒരു സമുദായത്തെ ഉന്മൂലനം ചെയ്യാനും ഭയപ്പെടുത്തി കീഴ്പ്പെടുത്താനും ഫാസിസ്റ്റ് ശക്തികളുടെ ഗൂഡലക്ഷ്യമാണിതെന്നും ഇതിനെതിരെ ഇന്ത്യയുടെ പൊതുബോധം  ഉണരട്ടെ എന്നും യോഗം അഭിപ്രായപ്പെട്ടു.

ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന രീതിയിൽ കഠ്‍വ, ഉന്നാവോ പീഡനങ്ങൾ ഭരണകൂടം നിസ്സാരവത്കരിക്കുകയും പ്രതികൾക്കായി ഭരണകൂട   പ്രഭുതികൾ നിലകൊള്ളുകയും ചെയ്തു കൊണ്ടു സംഘപരിവാർ അജണ്ടകൾ ഇന്ത്യയിൽ നടപ്പിൽ വരുത്തുന്നതിന്റെ ടെസ്റ്റ്‌ ഡോസ് എന്ന രീതിയിലാണ് ജനാധിപത്യ വിശ്വാസികൾ ഇതിനെ കാണുന്നത്, ഗുജറാത്തിൽ പരീക്ഷിച്ചു വിജയിച്ച തന്ത്രം രാജ്യത്തൊന്നടക്കം നടപ്പിൽ   വരുത്തുക എന്നതാണ്  ഇവരുടെ ലക്ഷ്യം. മതേതര വിശ്വാസികളായ ഉദ്യോഗസ്ഥൻമാരും ജനാധിപത്യ വിശ്വാസികളും ഈ നീചതന്ദ്രങ്ങൾക്കെതിരെ പോരാടുക തന്നെ ചെയ്യും. കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ , മുൻ പ്രസിഡന്റ് സി കെ അബ്ദുറഹ്മാൻ , അസ്‌ലം വടകര , നൗഫൽ എടയന്നൂർ, ഫിറോസ് കല്ലായി , സഹൽ തൊടുപുഴ , എന്നിവർ സംസാരിച്ചു.പി.വി.സിദ്ധിക്ക് അധ്യക്ഷനായിരുന്നു .കെ പി മുസ്തഫ സ്വാഗതവും ഖലീൽ ആലംപാടി നന്ദിയും  പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.