Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

BAH-MAT-APR-17-PIC-MAITHRI--BAHRAIN

മനാമ∙ കശ്മീരില്‍ കഠ്‍വയിൽ എട്ടു വയസുകാരി ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൈത്രി സോഷ്യല്‍ അസോസിയേഷന്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. രാജ്യത്തു നാൾക്കുനാള്‍ നിഷ്ഠൂരമായ സംഭവങ്ങള്‍ വർധിക്കുന്നതില്‍ സംഗമം ആശങ്ക രേഖപ്പെടുത്തി. പ്രതേകിച്ചു ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കുമെതിരെ വംശീയവും വർഗീയവുമായ തലത്തിലേക്ക് അക്രമങ്ങള്‍ വ്യാപിക്കുന്നു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ രാജ്യം നേടിയ നേട്ടങ്ങളുടെയെല്ലാം യശസ്സ് ഇല്ലാതാക്കുന്നാതാണ് ഇത്തരം സംഭവങ്ങള്‍. അക്രമികൾക്കെതിരെ നടപടി എടുക്കേണ്ട ഭരണകൂട അധികാരികള്‍ പ്രതികൾക്കായി പ്രക്ഷോഭം നടത്തി സംഭവത്തെ വർഗീയവൽകരിക്കാന്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. 

അക്രമികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു പരമാവധി ശിക്ഷ നൽകണമെന്ന് സംഗമം പ്രമേയത്തിലൂടെ ആവശ്യപെട്ടു. മൈത്രി സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് ഏഴംകുളം, ജനറൽ.സെക്രട്ടറി നിസാര്‍ കൊല്ലം, ട്രഷറര്‍ അബ്ദുല്‍ വഹാബ്, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, തേവലക്കര ബാദുഷ, ഡോ: അബ്ദുല്‍ റഹ്മാന്‍, വനിതാ വിഭാഗം അംഗം ആമിന സുനില്‍, സാമൂഹിക പ്രവർത്തകര്‍ അലി അക്ബര്‍, റിനീഷ് പറക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവർത്തകര്‍ മെഴുകുതിരി കത്തിച്ചു അക്രമത്തിനെതിരെ പ്രതിഷേധ ജ്വാല തീർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.