Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെസിസി റവ. സാം മാത്യുവിനു യാത്രയയപ്പ് നൽകി 

BAH-MAT-APR-17-PIC-KCEC

മനാമ∙ ബഹ്ൈറനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗൺസിലിന്റെ (കെസിസി) വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ച ബഹ്ൈറന്‍ മാർത്തോമാ പാരീഷ് വികാരിയും കൂടി ആയ റവ. സാം മാത്യു അച്ചന്‌ യാത്രയയപ്പും, ബഹ്ൈറന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ ദേവാലയത്തിന്റെ പുതിയ വികാരി റവ. ഫാദര്‍ നെബു ഏബ്രഹാമിന്‌ സ്വീകരണവും നൽകി.

വെള്ളിയാഴ്ച്ച വൈകിട്ട് ബഹ്ൈറന്‍ മലയാളി സിഎസ്സ്ഐ. പള്ളിയില്‍ നടന്ന ചടങ്ങിന്‌ കെസിസി പ്രസിഡന്റ് റവ. ജോർജ് യോഹന്നാന്‍ അധ്യക്ഷന്‍ ആയിരുന്നു. സെക്രട്ടറി മൈക്കിള്‍ റ്റി. എം. സ്വാഗതം അറിയിച്ച പ്രോഗ്രാമില്‍ റവ. സാം മാത്യു അച്ചനു മൊമെന്റോ നൽകി ആദരിക്കുകയും റവ. ഫാദര്‍ നെബു ഏബ്രഹാമിനെ പൊന്നാട നൽകി സ്വീകരിക്കുകയും ചെയ്തു. റവ. ജയിംസ് ജോസഫ്, റവ. റെജി പി. ഏബ്രഹാം, റവ. സുജിത് സുഗതന്‍, തോമസ് കെ. ജോസഫ് എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു. ട്രഷറാര്‍ ക്രിസോസ്റ്റം ജോസഫ് നന്ദിയും അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.