Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സ്മൃതി’ കലാകായിക മേളയ്ക്ക് ബഹ്റൈനില്‍ തിരിതെളിഞ്ഞു

dub-manam-3-col ബഹ്റൈൻ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ നടത്തുന്ന സ്മൃതി കലാകായിക മേളയുടെ ഉദ്ഘാടനം തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് നിർവഹിക്കുന്നു. കത്തീഡ്രൽ വികാരി ഫാ. ജോഷ്വാ ഏബ്രഹാം, സഹ വികാരി ഫാ. ഷാജി ചാക്കോ, ഫാ. സാജൻ പോൾ, കത്തീഡ്രലിന്റെയും പ്രസ്ഥാനത്തിന്റെയും ഭാരവാഹികൾ എന്നിവർ സമീപം.

മനാമ∙ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ സ്മരണയ്ക്കായി സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നടത്തുന്ന ‘സ്മൃതി’യുടെ പത്താമത് കലാകായിക മേളയ്ക്ക് തിരിതെളിഞ്ഞു. തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്തു.

കത്തീഡ്രൽ വികാരി ഫാ. ജോഷ്വ ഏബ്രഹാം, സഹവികാരി ഫാ. ഷാജി ചാക്കോ, ഫാ. സാജൻ പോൾ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവർ സന്നിഹിതരായിരുന്നു. ഏപ്രിൽ രണ്ടുമുതൽ മേയ് നാലു വരെയാണു മേള. അഞ്ച് ഗ്രൂപ്പുകളായി തരം തിരിച്ചാണു മൽസരങ്ങൾ. സമാപന ദിവസം വിവിധ കലാപരിപാടികളും അരങ്ങേറുമെന്നു യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് അജു ടി.കോശി, സെക്രട്ടറി ജിനു ചെറിയാൻ, ട്രഷറർ ജേക്കബ് ജോൺ, സ്മൃതി ജനറൽ കൺവീനർ ബോണി മുളപ്പാംപള്ളിൽ, പബ്ലിസിറ്റി കൺവീനർ ലിജോ തുരുത്തേൽ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.