Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് വർഗീസിനു പ്രതിഭാ പുരസ്കാരം

JO__0595-copy

മനാമ∙ബഹ്‌റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ ഈ വർഷത്തെ പ്രതിഭാ പുരസ്‌കാരമായ  "പ്രതിഭാ പുരസ്കാരം 2018"കലാകാരനും ഫോട്ടോഗ്രാഫറുമായ തോമസ് വർഗീസിന്. ഇന്ത്യൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ ബഹ്‌റൈൻ മാർത്തോമാ യുവജനസഖ്യം മാർച്ച് രണ്ടിനു നടത്തിയ "മർഹബ 2018 " എന്ന കലാസന്ധ്യയോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ മുഖ്യാതിഥി അരുൾദാസ് കെ.തോമസ് (General Secretarty ICRF Bahrain) പുരസ്കാരവും മംഗളപത്രവും പൊന്നാടയും നൽകി ആദരിച്ചു. വികാരിയും സഖ്യം പ്രസിഡന്റുമായ റവ.സാം മാത്യു ചടങ്ങിൽ അധ്യക്ഷനായിരുന്നു.

ബഹ്റൈനിൽ 36 വർഷമായി സ്പോര്ട്സ് ക്ലബ്‌ ഇൻചാർജായി ജോലി ചെയ്യുന്നു. അന്നമ്മ വർഗീസാണു ഭാര്യ. മക്കൾ ടോണി വർഗീസ്, റോണി വർഗീസ്. മാവേലിക്കരയാണു സ്വദേശം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.