Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫാഷിസത്തെ നേരിടാൻ ശേഷി കോൺഗ്രസ് നേതൃത്വത്തിലുള്ള കൂട്ടായ്മയ്ക്കു മാത്രം’

BAH-MAT-MAR-12---PIC--4col

മനാമ ∙ ഫാഷിസത്തെ എതിർക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര കൂട്ടായ്മയ്ക്കേ കഴിയൂവെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ സ്ഥാപകദിനത്തോടനുബന്ധിച്ചു കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിച്ച ആഘോഷ പരിപാടി മനാമയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഴുപതു വർഷങ്ങൾക്കു മുൻപ് മുസ്‌ല‌‌ിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് പറഞ്ഞ കാര്യങ്ങളാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രാധാന്യം വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മരക്കാർ മാരായ മംഗലം മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈൻ ഗവൺമെന്റിന്റെ ഓദ്യോഗിക മത പ്രബോധകനായി അംഗീകാരം കിട്ടിയ സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദീൻ കോയ തങ്ങളെ ആദരിച്ചു.

സമസ്‌ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ കോയ തങ്ങൾ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, ദുബായ് കെഎംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, എസ്.എം.അബ്ദുൽ വാഹിദ്, സഈദ് റഹ്‌മാൻ നദ്‌വി, അബ്ദുൽ മജീദ് തെരുവത്ത്, ദമ്മാം കെഎംസിസി പ്രസിഡന്റ് അബ്ദുൽ റഹീം, കെഎംസിസി സംസ്ഥാന ഭാരവാഹികളായ ടി.പി.മുഹമ്മദ് അലി, ഷാഫി പറക്കട്ട, പി.വി. സിദ്ദിഖ്, കെ.എ.പി. മുസ്തഫ, മൊയ്‌ദീൻ കുട്ടി മലപ്പുറം കെ.കെ.സി.മുനീർ സീനിയർ നേതാക്കളായ സി.കെ.അബ്ദുൾ റഹ്മാൻ, കുട്ടൂസ മുണ്ടേരി സംബന്ധിച്ചു. കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.