Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എം ക്യൂബ്’ പരിപാടി: ഗോപിനാഥ് മുതുകാട് ഡിസംബർ 15ന് ബഹ്‌റൈനിൽ

Gopinath-Muthukad-4

മനാമ ∙ ഭിന്നശേഷിയുള്ള കുട്ടികൾക്കായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആന്റ് റിസർച്ച് സെന്റർ (നിയാർക്ക്)ന്റെ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ സംബന്ധിക്കുന്നതിന് പ്രശസ്ത മജീഷ്യനും പ്രഭാഷകനുമായ പ്രഫ. ഗോപിനാഥ് മുതുകാട് ഡിസംബർ 15 ന് ബഹ്റൈനിൽ എത്തുന്നു. ‘എം ക്യൂബ്’ (മോൾഡിങ് മൈൻഡ്‌സ് മാജിക്കലി - Moulding Minds Magically) എന്ന പേരിൽ അന്നേ ദിവസം അദ്ദേഹം ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വൈകിട്ട് 6.30 മുതൽ മോട്ടിവേഷൻ ക്ലാസ്സ് മാജിക്കിനെ സംയോജിപ്പിച്ചു അവതരിപ്പിക്കുമെന്നു നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി.സലിം, ജനറൽ സെക്രട്ടറി നൗഷാദ് ടി.പി, ട്രഷറർ അസീൽ അബ്ദുറഹിമാൻ എന്നിവർ അറിയിച്ചു.

കൊയിലാണ്ടി താലൂക്കിലെ പന്തലായനിയിൽ മൂന്നു ഏക്കർ എഴുപതു സെന്റ് സ്ഥലത്തു ഇക്കഴിഞ്ഞ ജൂലൈ മാസം മുഖ്യമന്ത്രി പിണറായി വിജയൻ നിയാർക്കിന്റെ കെട്ടിടത്തിന് തറക്കല്ലിട്ടു നിർമാണം തുടങ്ങുന്നതിനോടനുബന്ധിച്ചു നാട്ടിലും വിദേശ ചാപ്റ്ററുകളിലും നടന്നു വരുന്ന ക്യാംപയിന്റെ ഭാഗമായാണ് ഈപരിപാടി സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടിയിൽ പ്രവർത്തിച്ചു വരുന്ന നെസ്റ്റ് ഈയിടെ പ്രൊഫ: ഗോപിനാഥ്‌ മുതുകാട് സന്ദർശിച്ചിരുന്നു.

ഡിസംബർ 15 നു നടക്കുന്ന പരിപാടിയുടെ വിജയത്തിനായി ഡോ: പി.വി. ചെറിയാൻ,പി.വി. രാധാകൃഷ്ണ പിള്ള, പ്രിൻസ് നടരാജൻ, എസ്.വി.ജലീൽ, ബിനു കുന്നന്താനം, മഹേഷ്.കെ.എം എന്നിവർ രക്ഷാധികാരികളും ഹനീഫ് കടലൂർ ജനറൽ കൺവീനറും, എ.സി.എ.ബക്കർ, യു.കെ.ബാലൻ,റഷീദ് മാഹീ, എ.പി.ഫൈസൽ, അമൽദേവ്, സലാം മമ്പാട്ടുമൂല എന്നിവർ കൺവീനർമാരുമായും സ്വാഗത സംഘം രൂപീകരിച്ചു. 

വിവിധ സബ്‌കമ്മിറ്റി ഭാരവാഹികൾ : സപ്പോർട്ടിംഗ് - നൗഷാദ് മഞ്ഞപ്പാറ (കൺവീനർ), ഹംസ കെ.ഹമദ് , ഇല്യാസ് കയനോത്ത്‌ (കോർഡിനേറ്റർമാർ), പബ്ലിസിറ്റി അബ്ദുൽ ഹക്കീം (കൺവീനർ), സമീർ മണിയൂർ , ഷജീർ ബദറുദ്ധീൻ (കോർഡിനേറ്റർമാർ), രജിസ്‌ട്രേഷൻ - നൂറുദ്ധീൻ  ഷാഫി (കൺവീനർ) , ജൈസൽ കമ്പിന്റവിട, നസ്‌റുദ്ധീൻ വിലക്കുളങ്ങര  (കോർഡിനേറ്റർമാർ), വളണ്ടിയർ - ഉമ്മർ കടലൂർ (കൺവീനർ), ബിജു വി.എൻ , അമീൻ കെ. വി (കോർഡിനേറ്റർമാർ), സ്റ്റേജ് ആൻഡ് സൗണ്ട് - ഗംഗൻ തൃക്കരിപ്പൂർ (കൺവീനർ), ജബ്ബാർ കുട്ടീസ് , ഒമർ മുക്താർ (കോർഡിനേറ്റർമാർ), റിസപ്ഷൻ - നൗഫൽ നന്തി (കൺവീനർ), കാസിം നന്തി , പ്രജീഷ് തിക്കോടി (കോർഡിനേറ്റർമാർ), ട്രാൻസ്‌പോർട്ടേഷൻ - ലത്തീഫ് കൊയിലാണ്ടി (കൺവീനർ), ആബിദ് കുട്ടീസ് , കൊച്ചീസ് മുഹമ്മദ് (കോർഡിനേറ്റർമാർ), ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി - ജമാൽ മുഹമ്മദ് (കൺവീനർ), ശിഹാബ് തൊടുവയിൽ താഴെ , ജാബിർ മുഹമ്മദ് (കോർഡിനേറ്റർമാർ),മീഡിയ - ശിഹാബ് പ്ലസ് (കൺവീനർ) , നാസ്സർ മനാസ്, ബിജു തിക്കോടി (കോർഡിനേറ്റർമാർ). 

തികച്ചും സൗജന്യമായ പരിപാടിയിലേക്ക് തൽപരരായ മുഴുവൻ ബഹ്‌റൈൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33750999, 39853118, 39678075, 33049498 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.