Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര്‍പ്രദേശില്‍ വോട്ടുള്ളത് ഒരേയൊരു പ്രവാസിക്ക്; വോട്ട് കൂടുതല്‍ കേരളത്തില്‍

pravasi-vote

ലഖ്‌നൗ∙ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ വോട്ട് രേഖപ്പെടുത്താന്‍ അനുമതിയുള്ളത് ഒരേയൊരു പ്രവാസിക്ക്. ഉത്തര്‍പ്രദേശില്‍നിന്നു ലക്ഷക്കണക്കിനാളുകള്‍ വിദേശത്തുണ്ടെങ്കിലും മീററ്റില്‍നിന്നുള്ള ഒരാള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഓവര്‍സീസ് വോട്ടറായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലോകമെമ്പാടുമായി രണ്ടരക്കോടിയോളം പ്രവാസികള്‍ ഉള്ളതില്‍ 11846 പേരാണ് നിയമപരമായി കമ്മിഷന്‍ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ 11,448 പേരുംകേരളത്തില്‍ നിന്നാണ്. പഞ്ചാബില്‍നിന്ന് 138, തമിഴ്‌നാട്ടില്‍നിന്ന് 112, പോണ്ടിച്ചേരിയില്‍നിന്ന് 56, ഡല്‍ഹി-13, ദാമന്‍ ദിയു-9 പേരാണ് എന്‍ആര്‍ഐ വോട്ടര്‍മാരായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഓവര്‍സീസ് വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും വിദേശകാര്യ മന്ത്രാലയവുമായും എംബസികളുമായും ബന്ധപ്പെട്ട് ഇതിനുള്ള ശ്രമം തുടരുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഓണ്‍ലൈനായി എന്‍ആര്‍ഐകള്‍ക്ക് പട്ടികയില്‍ അംഗമാകാം. തുടര്‍ന്ന് പ്രാദേശിക അധികൃതര്‍ വീടുകളിലെത്തി ബന്ധുക്കളില്‍നിന്ന് രേഖകളുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പുവരുത്തും. എംബസികളുമായി ബന്ധപ്പെട്ട് നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയെങ്കിലും വേണ്ടത്ര ഫലം കാണാന്‍ കഴിഞ്ഞില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.


 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.