Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആഡംബര ബസ് സർവീസ്

dub--BUS-SERVICE-4-col വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തുന്ന ആഡംബര ബസ്.

അബുദാബി∙ യുഎഇയിലെ പ്രധാന വിനോദ-വിജ്ഞാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആഡംബര ബസ് സർവീസ് തുടങ്ങി. വിമാനക്കമ്പനികൾ ബിസിനസ് ക്ലാസിൽ യാത്രക്കാർക്കു നൽകുന്ന മുഴുവൻ സേവനങ്ങളും ബസിൽ യാത്ര ചെയ്യുന്നവർക്കും ലഭിക്കും. ഷെയ്ഖ് സായിദ് മസ്ജിദ്, ലൂവ്ർ മ്യൂസിയം, പാം ഐലൻഡ്, എമിറേറ്റ്സ് പാലസ് തുടങ്ങിയ മേഖലകൾ ചുറ്റിക്കറങ്ങിയാണു വിനോദയാത്ര.

യുഎഇയിൽ ആദ്യമായാണ് ഇത്തരമൊരു സർവീസ് എന്നു ടൂറിസ്റ്റ് കമ്പനി മാനേജർ ഉമർ അൽ അലി അറിയിച്ചു. സിസിടിവി, എൽഇഡി, വൈഫൈ, മേശ, ഫ്രിജ്, മസ്സാജ് മെഷീൻ എന്നിവ ബസിലുണ്ട്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കു പുറമെ പരമ്പരാഗത മേഖലകളും സന്ദർശിക്കാൻ അവസരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.