Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രില്ലിങ് മെഷീൻ വഴി ലഹരിമരുന്ന് കടത്ത്; ദുബായിൽ വൻ സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി

dub-police ദുബായ് പൊലീസ് പിടികൂടിയ ലഹരി മരുന്നുകൾ.

ദുബായ് ∙ മറ്റൊരു അറബ് രാജ്യത്തുനിന്നും ദുബായിലേക്ക് വൻതോതിൽ ലഹരി ഗുളികകൾ ഉൾപ്പെടെയുള്ളവ കടത്തിയ സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി. ഹംറിയ പോർട്ടിൽ എത്തിയ വസ്തുക്കൾ ആണ് പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടിയെന്ന് മയക്കുമരുന്ന് വിരുദ്ധ സംഘം ഡറയക്ടർ ജനറൽ ബ്രിഗേഡിയർ ഇദ് മുഹമ്മദ് താനി ഹരിബ് പറഞ്ഞു. 

അഞ്ചുപേരെയാണ് പൊലീസ് പിടികൂടിയത്. ഒന്നും രണ്ടും പ്രതികളിൽ ഒരാൾ വ്യവസായിയും മറ്റൊരാൾ എൻജിനയറും ആണ്. മെഷീനിൽ നിന്നും ലഹരി മരുന്നുകൾ നീക്കം ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. മൂന്നും നാലും പ്രതികളെ മറ്റൊരു എമിറേറ്റിലെ ഹോട്ടലിൽ നിന്നും പിടികൂടി. അഞ്ചാമത്തെയാൾ ദുബായ് വിട്ടു പുറത്തുപോയിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഏതാണ്ട് 783,800 എണ്ണം ലഹരി മരുന്നുകൾ ഇവരിൽ നിന്നും പിടിച്ചെടുത്തു. 562 പ്ലാസ്റ്റിക് ബാഗുകളിലാക്കിയ 115 കിലോ മരുന്നുകളാണ് പിടിച്ചെടുത്തത്. പ്രത്യേക രീതിയിൽ സൂക്ഷിച്ചിരുന്ന ലഹരി മരുന്നുകൾക്ക് വൻ വിലവരുമെന്നാണ് റിപ്പോർട്ട്. അഞ്ചു പേർക്കെതിരെയും ഗുരുതര കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.