Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവിന് ഒരുങ്ങാൻ താൽപര്യമില്ല, ശുചിത്വമില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ

divorce-1

ദുബായ് ∙ ഭർത്താവിനു വ്യക്തി ശുചിത്വമില്ലെന്നു ചൂണ്ടിക്കാണിച്ച് അൽഐനിൽ യുവതി വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. ഭർത്താവിന്റേത് മോശം പെരുമാറ്റം ആണെന്നും തന്നെ അമിതമായി ആശ്രയിക്കുന്നുവെന്നും ബന്ധം വേർപെടുത്താനുള്ള കാരണങ്ങളായി യുവതി ചൂണ്ടിക്കാണിക്കുന്നു. ഒരുങ്ങി നടക്കുന്നതിൽ ഭർത്താവ് യാതൊരു താല്‍പര്യവും കാണിക്കുന്നില്ലെന്നും യുവതിക്കു പരാതിയുണ്ട്.

എന്നാൽ, ഭാര്യയ്ക്കും അഞ്ചു മക്കൾക്കും ഒപ്പം സമാധാനപരമായ ജീവിതം നയിച്ചു വരികയായിരുന്നുവെന്നു ഭർത്താവ് പറഞ്ഞു. ഇതിനിടെ തന്റേത് മോശം സ്വഭാവമാണെന്ന് ആരോ ഭാര്യയോട് പറഞ്ഞു. അതിനുശേഷമാണ് അടിസ്ഥാനമില്ലാത്ത ഒാരോ കാരണങ്ങൾ പറഞ്ഞ് യുവതി പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതെന്നും ഭർത്താവ് വ്യക്തമാക്കി.

ഭർത്താവുമായുള്ള ബന്ധം വേർപെടുത്തിയാൽ കൂടുതൽ നല്ല ജീവിതം ഉണ്ടാകുമെന്ന് ചില സ്ത്രീകൾ കരുതുന്നതായി അടുത്തിടെ വന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുവെന്ന് നിയമോപദേശകനായ മുഹമ്മദ് സുഹാദ് അഹമ്മദ് പറഞ്ഞു. യുഎഇ നിയമപ്രകാരം കോടതിയിൽ എത്തുന്ന കേസുകൾ വിധി പറയുന്നതിനു മുൻപ് ഒരു കൗൺസിലിങ് സെക്ഷനുണ്ട്. എന്നിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ മാത്രമേ വിവാഹമോചനം അനുവദിക്കുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.