Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി മൂല്യമുള്ള സുഹൃത്തെന്ന് ഷെയ്ഖ് സായിദ് അൽ നഹ്യാൻ; സ്വീകരണത്തിന് നന്ദിയെന്ന് മോദി

uae-india പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കൂടിക്കാഴ്ച നടത്തുന്നു.

അബുദാബി ∙ മൂന്നു ദിവസത്തെ യുഎഇ സന്ദർശനത്തിനായി അബുദാബിയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. രാജ്യത്തിന്റെ അതിഥിയും മൂല്യമുള്ള സുഹൃത്തുമായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സസ്നേഹം സ്വാഗതം ചെയ്യുന്നുവെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വിറ്ററിൽ കുറിച്ചു. മോദിയുടെ സന്ദർശനം ഇന്ത്യയുമായുള്ള ബന്ധത്തെയും സൗഹാർദപരമായ ഉഭയകക്ഷി ബന്ധത്തെയും കൂടുതൽ ശക്തമാക്കുമെന്നും നഹ്യൻ വ്യക്തമാക്കി.

modi-nahyan

തന്നെ പ്രത്യേകം സ്വീകരിക്കാനെത്തിയ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇന്ത്യൻ പ്രധാനമന്ത്രി മോദിയും നന്ദി പറ‍ഞ്ഞു. വിവിധ പരിപാടികൾ ഈ സന്ദർശനത്തിൽ ചെയ്തു തീർക്കാനുണ്ട്. ഇന്ത്യ–യുഎഇ ബന്ധത്തിന് ഗുണകരമായ പ്രതിഫലനം സന്ദർശനം കൊണ്ട് ഉണ്ടാകുമെന്നും മോദി ട്വിറ്ററിൽ പങ്കുവച്ചു.

modi-meeting

മൂന്നുവർഷത്തിനിടയിലെ രണ്ടാമത്തെ സന്ദർശനത്തിൽ യുഎഇയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കും. ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാകും മുഖ്യകൂടിക്കാഴ്ചകൾ. ഇന്ത്യയിലേക്കു കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയെന്നതും ലക്ഷ്യമാണ്. അബുദാബിയിൽ ക്ഷേത്രശിലാസ്ഥാപനമാണ് മോദിയുടെ മറ്റൊരു പ്രധാന ചടങ്ങ്. അബുദാബിയിലെ യുദ്ധ സ്മാരകമായ വാഹത് അൽ കരാമയിൽ ഞായറാഴ്ച രാവിലെ മോദി സന്ദർശനം നടത്തും. തുടർന്നു ദുബായിലെത്തുന്ന അദ്ദേഹം ഓപ്പറാ ഹൗസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇവിടെ നിന്നു ടെലികോൺഫറൻസിലൂടെയാണു നിർവഹിക്കുക. 

modi-i
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.