Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി മോദിക്ക് സ്വാഗതമോതി യുഎഇ: ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ– വിഡിയോ

burj-dubai-frame

ദുബായ് ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്ത്യൻ ദേശീയ പതാകയുടെ നിറമണിഞ്ഞു. കൂടാതെ ദുബായ് ഫ്രെയിം, അബുദാബിയിലെ പ്രശസ്തമായ എഡിഎൻഒസി കെട്ടിടം എമിറേറ്റ്സ് പാലസ് തുടങ്ങിയവയും വെള്ളിയാഴ്ച ത്രിവർണ്ണം അണിഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തവണയാണ് യുഎഇ സന്ദർശിക്കുന്നത്. 2015 ആഗസ്റ്റിലും ഇതിനു മുൻപ് അദ്ദേഹം സന്ദർശനം നടത്തിയിരുന്നു. മൂന്നുവർഷത്തിനിടയിലെ രണ്ടാമത്തെ സന്ദർശനത്തിൽ യുഎഇയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കും. ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാകും മുഖ്യകൂടിക്കാഴ്ചകൾ.

india

അബുദാബിയിൽ ക്ഷേത്രശിലാസ്ഥാപനമാണ് മോദിയുടെ മറ്റൊരു പ്രധാന ചടങ്ങ്. അബുദാബിയിലെത്തുന്ന മോദി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും പ്രത്യേക കൂടിക്കാഴ്ച നടത്തും.

അബുദാബിയിലെ യുദ്ധ സ്മാരകമായ വാഹത് അൽ കരാമയിൽ നാളെ രാവിലെ മോദി സന്ദർശനം നടത്തും. തുടർന്നു ദുബായിലെത്തുന്ന അദ്ദേഹം ഓപ്പറാ ഹൗസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ഇവിടെ നിന്നു ടെലികോൺഫറൻസിലൂടെയാണു നിർവഹിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.