Activate your premium subscription today
Sunday, Apr 6, 2025
ദേഹോപദ്രവം ഏൽപ്പിച്ചതിനെക്കുറിച്ച് സഹോദരങ്ങളിൽ ഒരാൾ തന്നെയാണ് പൊലീസിൽ അറിയിച്ചത്.
റിയാദ് ∙ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വെള്ളിയാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർച്ചെ 2.39നാണ് അനുഭവപ്പെട്ടത്.
ദുബായ് ∙ 48 മൊബൈൽ ഫോണുകൾ കവർന്ന 2 ഏഷ്യക്കാർക്ക് ഒരു മാസം തടവും 2.11 ലക്ഷം ദിർഹം പിഴയും വിധിച്ച് ദുബായ് കോടതി.
അബഹ ∙ കിഴക്കൻ പ്രവിശ്യയിലെ ജൂബൈലിൽ നിന്നും വിനോദസഞ്ചാരകേന്ദ്രമായ അബഹയിലെത്തിയ മലയാളി സംഘത്തിന്റെ വാഹനത്തിന്റെ ഡ്രൈവർ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം, എടപ്പാൾ,വട്ടകുളം സ്വദേശി, മരക്കാരകത്ത് കണ്ടരക്കാവിൽ, മുഹമ്മദ് കബീർ(49) ആണ് മരിച്ചത്.
അബുദാബി ∙ യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം.
ഈദുൽ ഫിത്ര് ആഘോഷം കഴിഞ്ഞ് ഒമാനിലെ പൊതു, സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ ഇന്ന് ഓഫിസുകളിലെത്തും.
അബുദാബി∙ സെർവിക്കൽ കാൻസറുമായി (ഗർഭാശയഗള അർബുദം) ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ 2030ഓടെ 13, 14 വയസ്സിന് ഇടയിലുള്ള 90% പെൺകുട്ടികൾക്കും എച്ച്പിവി വാക്സീൻ (ഹ്യൂമൻ പാപ്പിലോമ വൈറസ്) നൽകുമെന്ന് ആരോഗ്യമന്ത്രാലം.
അബുദാബി ∙ വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് കുടിശിക തീർക്കണമെന്ന് സർക്കാർ, സ്വകാര്യ സ്കൂളുകൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
ദുബായ് ∙ അശ്വവേഗത്തിന്റെ പുത്തൻ ചരിത്രം കുറിച്ച് ഖത്തറിന്റെ ഹിറ്റ് ഷോ ദുബായ് വേൾഡ് കപ്പ് സ്വന്തമാക്കി. ഫ്ലോറന്റ് ജെറോക്സ് ആയിരുന്നു ജോക്കി. ബ്രാഡ് എച്ച്. കോക്സ് ആയിരുന്നു പരിശീലകൻ.
ദുബായ് ∙ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി ഏപ്രിൽ 13 ന് നടത്തുന്ന സീതി സാഹിബ് കോൺഫറൻസിന് അന്തിമ രൂപം നൽകി. വൈകിട്ട് 6ന് ദുബായ് കെഎംസിസി ഓഡിറ്റോറിയത്തിലാണ് പരിപാടി.
ഷാർജ ∙ സീതി സാഹിബ് ഫൗണ്ടേഷൻ യു.എ.ഇ ചാപ്റ്റർ ഷാർജയുടെ നേതൃത്വത്തിൽ ഈ മാസം 19ന് അനുസ്മരണം സമ്മേളനം നടക്കും.
ജുബൈൽ∙ മകളെ സന്ദർശിക്കാനായി സൗദിയിലെത്തിയ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. പിഡിപി ആലപ്പുഴ ജില്ലാ വൈസ്പ്രസിഡൻ്റ് മണ്ണഞ്ചേരി, കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൾ സലാം (65) ആണ് അന്തരിച്ചത്. നാട്ടിലേക്ക് തിരികെ മടങ്ങാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കയാണ് മരണം.
ദോഹ ∙ ഖത്തറിൽ ഏഷ്യൻ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ. സമുദ്ര മത്സ്യബന്ധന നിയമം ലംഘിച്ചതിനെ തുടർന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ മറൈൻ പ്രൊട്ടക്ഷൻ വകുപ്പാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. രാജ്യത്ത് നിരോധിക്കപ്പെട്ട ഫിഷിങ് ഗിയർ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനാണ് അറസ്റ്റ്. അതേസമയം
അൽ ഐൻ ∙ മലയാളി സമാജം ലുലു ഗ്രൂപ്പ് ഇന്റർനാഷനലുമായി ചേർന്ന് സംഘടിപ്പിക്കുന്ന ലുലു സമാജം വോളി ഫെസ്റ്റ് സീസൺ-4 നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കും.
ദുബായ് ∙ കളഞ്ഞുകിട്ടിയ ആഭരണങ്ങളും പണവും കൈമാറുന്നതിൽ സത്യസന്ധത പുലർത്തിയ രണ്ട് പ്രവാസി താമസക്കാർക്ക് ദുബായ് അധികൃതരുടെ ആദരം. നായിഫ് പൊലീസ് സ്റ്റേഷന്റെ അധികാരപരിധിയിൽ വീണുകിട്ടിയ വിലപിടിപ്പുള്ള വസ്തുക്കൾ പൊലീസിൽ ഏൽപിച്ച മുഹമ്മദ് അസം, സയീദ് അഹമ്മദ് എന്നിവരെയാണ് പ്രശംസാപത്രം നൽകി അഭിനന്ദിച്ചത്.
ലോകത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ദുബായ് വേൾഡ് കപ്പ് 2025 കുതിരയോട്ട മത്സരത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. മെയ്ദാൻ റേസ്കോഴ്സിൽ യുഎഇ സമയം രാത്രി 9.30ന്(ഐഎസ്ടി രാത്രി 11ന്) നടക്കുന്ന, കാണികളെ ത്രില്ലടിപ്പിക്കുന്ന ഈ മത്സരങ്ങൾ കാണാൻ എന്താണ് വഴിയെന്ന് ഗൾഫിലും ഇന്ത്യയിലുള്ള പലരും അന്വേഷിക്കുന്നു.
വിദേശ നിക്ഷേപകർക്കും സ്വന്തമായി വസ്തു സമ്പാദിക്കുവാൻ വാതിൽ തുറന്ന് സൗദി അറേബ്യ. പുതിയ ചട്ടങ്ങൾ ഉദാരമാക്കിയതോടെ സൗദിയിൽ ഇനി മുതൽ നിക്ഷേപകരായ വിദേശികൾക്കും വസ്തു സ്വന്തമായി വാങ്ങുന്നതിന് സാധ്യമാകും.
ജോലി ഉപേക്ഷിച്ച വിദേശ അധ്യാപികയ്ക്ക് 19 വര്‍ഷമായി ശമ്പളം നല്കി വിദ്യാഭ്യാസ മന്ത്രാലയം. ശമ്പളമായി അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത് 10,5331 കുവൈത്ത് ദിനാര്‍. അതേസമയം അധ്യാപിക പണം ഉപയോഗിച്ചില്ലെന്നതും ശ്രദ്ധേയം.
ദോഹ ∙ ഖത്തറിലേയ്ക്ക് വരുന്നവരും രാജ്യത്തിന് പുറത്തേക്കു പോകുന്നവരുമായ യാത്രക്കാരുടെ കൈവശം 50,000 ഖത്തരി റിയാലിൽ കൂടുതല്‍ മൂല്യമുള്ള കറന്‍സിയോ മൂല്യമേറിയ ലോഹങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം വെളിപ്പെടുത്തിയിരിക്കണമെന്ന് ഖത്തര്‍ കസ്റ്റംസ് ജനറൽ അതോറിറ്റി ഓർമപ്പെടുത്തി.
മെട്രോ ട്രെയിൻ, റിയാദ് ബസുകൾ, ഓൺ-ഡിമാൻഡ് ബസുകൾ എന്നിവയ്ക്ക് ഇന്ന് മുതൽ സാധാരണ പ്രവർത്തന സമയം. റിയാദ് മെട്രോ ട്രെയിൻ, ബസ് സർവീസ് ദിവസവും രാവിലെ 6:00 മുതൽ അർദ്ധരാത്രി 12 വരെ വരെ പ്രവർത്തിക്കുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി വിശദീകരിച്ചു.
മസ്കത്ത്∙ രാമ നവമി പ്രമാണിച്ച് മസ്കത്ത് ഇന്ത്യന്‍ എംബസി നാളെ (ഞായര്‍) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അബുദാബി∙അബുദാബി ബിഗ് ടിക്കറ്റിൽ 34 കോടിയിലേറെ രൂപ(15 ദശലക്ഷം ദിർഹം) ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയ ഒമാനിലെ പ്രവാസി മലയാളി രാജേഷ് മുള്ളങ്കിൽ വെള്ളിൽപുള്ളിത്തൊടി(45) പണം പങ്കിടേണ്ടത് 21 പേർക്ക്. പാലക്കാട് സ്വദേശിയായ രാജേഷ് കഴിഞ്ഞ 23 വർഷമായി ഒമാനിലെ ഒയാസിസ് വാട്ടർ കമ്പനിയിൽ കൂളർ ടെക്നിഷ്യനായി ജോലി
ഒഐസിസി കുവൈത്ത്, കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കൃപേഷ് - ശരത് ലാൽ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഓൾ കേരള ഏകദിന നോക്ക് ഔട്ട് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം നടത്തി.
അബുദാബി ∙ യുഎഇയിലെ ലുലുവിൽ ഇനി ചക്കയോത്സവം. മധുരമൂറും ചക്കപ്പഴങ്ങളുടെയും ചക്കകൊണ്ടുള്ള വിഭവങ്ങളുടെയും മികച്ച അനുഭവം സമ്മാനിച്ച് യുഎഇ ലുലു സ്റ്റോറുകളിൽ ചക്ക ഫെസ്റ്റ് ആരംഭിച്ചു.
Results 1-25 of 10004
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.