Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെസ്റ്റ് എക്സ്‍പ്രസ് കാർഗോയുടെ മൂന്നാമത്തെ ശാഖ തുറന്നു

express-uae

ദുബായ്∙ എം ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ബെസ്റ്റ് എക്സ്പ്രസ്സ് കാർഗോയുടെ മൂന്നാമത്തെ ശാഖ ജബൽ അലി വ്യവസായ മേഖലയിലെ ക്വിക്ക് ഹൈപ്പർ മാർക്കറ്റിനകത്ത് പ്രവർത്തനം ആരംഭിച്ചു. സിംസാറുൽ ഹഖ് ഹുദവി ഉൽഘാടനം ചെയ്തു. 

മധ്യപൂർവദേശത്ത് 18 വർഷത്തെ സേവന പാരമ്പര്യമുള്ള എം ഗ്രൂപ്പ് 2018ൽ പുതിയതായി 10 ശാഖകൾ തുറക്കുമെന്നും അതിൽ ആദ്യത്തെതാണ് ഇതെന്നും എം ഗ്രൂപ്പ് ചെയര്‍മാൻ മുനീർ കാവുങ്ങൽ പറമ്പിൽ, പാർട്ണർ പി.കെ.നൗജാസ്,  ഷംനാദ് അയക്കോടൻ എന്നിവർ പറഞ്ഞു. സോനാപൂരിലും അൽ ഖൂസിലുമായി ബെസ്റ്റ് എക്സ്പ്രസ്സ് കാർഗോയുടെ ആദ്യ രണ്ടു ശാഖകൾ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. ജിസിസിയിൽ 250 ലേറെയും ഇന്ത്യയിൽ ആയിരത്തിലേറെയും ജീവനക്കാർ ജോലി ചെയ്യുന്ന എം ഗ്രൂപ്പിന് നിലവിൽ 23-ലേറെ ശാഖകൾ ഉണ്ട്. ദുബായിലെ അവീർ, ഡിഐപി എന്നെ മേഖലകളിൽ അടുത്ത രണ്ട ബ്രാഞ്ചുകൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.