Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡ്രൈവർമാർക്ക് മയക്കുമരുന്ന് ബോധവൽക്കരണം നടത്തി

driving പരിപാടിയിൽ നിന്ന്

അബുദാബി∙ എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട് കോർപറേഷനിലെ 53 ഡ്രൈവർമാർക്ക് അബുദാബി പൊലീസ് മയക്കുമരുന്ന് ദുരന്ത ബോധവൽക്കരണം നടത്തി. മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും അവയുടെ പ്രചരണം തടയാൻ സംയുക്തമായി പ്രവർത്തിക്കാനും ആഹ്വാനം ചെയ്തു. 

മയക്കുമരുന്ന് ദുരുപയോഗം വ്യക്തികളിലൂടെ അവരുടെ കുടുംബത്തിനും സമൂഹത്തിനും മോശമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അബുദാബി പൊലീസ് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡ്രഗ് കൺട്രോൾ ഡയറക്ടർ കേണൽ താഹർ ഗരീബ് അൽ ദാഹാരി ചൂണ്ടിക്കാട്ടി. കുട്ടികളെയും ചെറുപ്പക്കാരെയും നശിപ്പിക്കുന്ന അപകടകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനെ പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള പ്രാധാന്യം ഡ്രൈവർമാരെ ബോധ്യപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.