Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊയ്തുൽസവം നടത്തി

Inaguration-harvest കൊയ്തുൽസവം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

ഷാർജ​∙​​​മാർത്തോമാ ഇടവക സംഘടിപ്പിച്ച കൊയ്ത്തുൽസവം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടനും എംപിയുമായ ഇന്നസെന്റ് മുഖ്യാതിഥി ആയിരുന്നു. ഇടവക  വികാരി റവ:ജോൺ ഫിലിപ്പ്​, സഹ വികാരി റവ: സുനിൽ എം.ജോൺ, ജനറൽ കൺവീനർ രാജു സാമുവേൽ, റവ: സജേഷ് മാ​ത്യൂസ്​, സെക്രട്ടറി എബ്രാഹം.കെ.കുര്യൻ എന്നിവ൪ പ്രസംഗിച്ചു.

ആദ്യഫല പെരുന്നാളിന്റെ ഭാഗമായി നസ്രാണിപ്പലഹാരങ്ങളും നാടൻ വിഭവങ്ങളും അണിനിരന്ന ഭക്ഷണശാലകളും മെഡിക്കൽ ക്യാംപ്​, കുട്ടികൾക്കും യുവജനങ്ങൾക്കും മൽസരങ്ങള്‍, ഗൃഹോപകരണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും ഔഷധച്ചെടികളുടെയും ലേലം എന്നിവയുമുണ്ടായിരുന്നു. ഇടവക  വൈസ് പ്രസിഡന്റ് ജോർജ് തോമസ്​, ട്രസ്റ്റികൾ അലക്സ് ഏബ്രാഹം, ബെന്നി.കെ. ജയിൻ, ആത്മായ ശുശ്രൂഷ കർബിനു പൊന്നച്ചൻ, അനീഷ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.