Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ പദ്ധതി വിജയികൾക്ക് സമ്മാനങ്ങളുമായി ഗ്ലോബൽ വില്ലേജ്

UAE

ദുബായ്∙ ലോക രാജ്യങ്ങൾ പങ്കെടുക്കുന്ന ഗൾഫിലെ ആദ്യത്തെ കലാ സാംസ്കാരികോൽസവ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് സംഘടിപ്പിച്ച വിക്ടറി പ്രോജക്ടിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യുഎഇയിലെ വിദ്യാർഥികളുടെ കലാ വൈഭവം പ്രോൽസാഹിപ്പിക്കുന്നതിനും അവരുടെ ഇടയിൽ ദേശഭക്തി ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച വിജയ പദ്ധതി മൽസരത്തിൽ 111 വിദ്യാലയങ്ങളിൽ നിന്ന് 15,000 പേർ പങ്കെടുത്തു. 3,000 വിജയശിൽപങ്ങൾ മൽസരത്തിനായി സമർപ്പിക്കപ്പെട്ടു.

ഗ്ലോബൽ വില്ലേജ് ഒാപറേഷൻസ് ഡയറക്ടർ അഹമ്മദ് അൽ മർറി സമ്മാനദാനം നിർവഹിച്ചു. ഒന്നാം സ്ഥാനം നേടിയ ദുബായ് ജെംസ് വിൻചസ്റ്റർ സ്കൂളിന് അരലക്ഷം ദിർഹം സമ്മാനം ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ അസ്മാ ബിൻ‌ത് അൽ നൗമാൻ, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അൽ ഹെഗ്ര സ്കൂൾ എന്നിവയ്ക്ക് 30,000 ദിർഹം വീതവും ലഭിച്ചു. കൂടാതെ, 10 മനോഹര ടെംപ്ലേറ്റുകൾ നിർമിച്ച വിദ്യാർഥികൾക്കും ആകർഷകമായ സമ്മാനങ്ങൾ നൽകി. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മൂന്ന് വിരലുകൾ നിവർത്തിയുള്ള യുഎഇയുടെ വിക്ടറി സല്യൂട്ടിൻ്റെ മാതൃകകൾ നിർമിക്കാനായിരുന്നു മത്സരം. ഇവ ഗ്ലോബൽ വില്ലേജിൽ പ്രദർശിപ്പിക്കുന്നു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് വിജയ ചിഹ്നത്തിന് തുടക്കം കുറിച്ചത്. ഏപ്രിൽ ഏഴ് വരെയാണ് 22–ാമത്തെ സീസൺ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. ശനി മുതൽ ബുധൻ വരെ വൈകിട്ട് നാല് മുതൽ അർധരാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ പുലർച്ചെ ഒന്നു വരെയുമാണ് പ്രവേശനം. ടിക്കറ്റ് നിരക്ക് 15 ദിർഹം.

UAE മൽസരത്തിൽ സമ്മാനം ലഭിച്ചവർ
UAE പെയിന്റിങ് മൽസരത്തിനിടെ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.