Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാം അക്ഷര മുദ്ര പുരസ്കാരം പി. മണികണ്ഠന്

award

ഷാർജ∙ സാഹിത്യത്തിലെ സമഗ്ര  സംഭാവനയ്ക്കുള്ള പാം പുസ്തകപ്പുരയുടെ ​2017ലെ അക്ഷര മുദ്ര പുരസ്കാരം സാഹിത്യകാരനും പ്രഭാഷകനുമായ പി​.​മണികണ്ഠന്.  മലപ്പുറം ജില്ലയിലെ എടപ്പാൾ പന്താവൂർ സ്വദേശിയായ മണികണ്ഠൻ രണ്ട് പതിറ്റാണ്ടിലേറെയായി യുഎയിലെ സാഹിത്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. 'മലയാളിയുടെ സ്വത്വാന്വേഷണങ്ങൾ' എന്ന ആദ്യ പുസ്തകത്തിന് കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ പുരസ്കാരം ലഭിച്ചു.

'പുറത്താക്കലിന്റെ ഗണിതം' എന്ന പഠന ഗ്രന്ഥവും 'പ്രവാസത്തിന്റെ ജീവപര്യന്ത വാർത്തകൾ' എന്ന നോവലുമാണ് മറ്റു കൃതികൾ . ദീർഘ കാലം മുംബൈ യൂണിവേഴ്സിറ്റിയിൽ എ​ൻജിനീയറിങ് അധ്യാപകനായിരുന്ന മണികണ്ഠൻ ഇപ്പോൾ ദുബായിൽ പ്രൊജക്റ്റ് മാനേജ്‍മെന്റ് സ്പെഷ്യലിസ്റ് ആയിജോലി ചെയ്യുന്നു. ഡോ .സ്‌മൃതിയാണ് ഭാര്യ. മക്കൾ: ഋഥ്വിക്ക് മണികണ്ഠൻ, അഭിരാം മണികണ്ഠൻ. ഫെബ്രുവരിയിൽ നടക്കുന്ന പാം സർഗ സംഗമത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ വിജു സി​.​പരവൂർ , സലീം അയ്യനത്ത്, വെള്ളിയോടൻ, ഗഫൂർ പട്ടാമ്പി എന്നിവർ അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.