Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമങ്ങളിൽ അശ്ലീല വിഡിയോ; യുഎഇയിൽ യുവതിക്ക് ഒരു വർഷം തടവും പിഴയും

825108222

അബുദാബി ∙ വിവിധ സമൂഹമാധ്യമങ്ങളിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത അറബ് യുവതിക്ക് ഒരു വർഷം തടവും 250,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. അബുദാബി ഫെഡറൽ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. പൊതുസദാചാരം ലംഘിച്ചുവെന്നും അസഭ്യം പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഒാൺലൈൻ നിയമങ്ങൾ ലംഘിച്ചതിനാണ് 250,000 ദിർഹം പിഴ വിധിച്ചത്. 

ട്വിറ്റർ, സ്നാപ് ചാറ്റ്, ഇൻസ്റ്റഗ്രാം തുടങ്ങി വിവിധ സമൂഹമാധ്യമങ്ങൾ വഴി യുവതി അശ്ലീലത കലർന്ന വിഡോയകൾ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. യുവതിയുടെ അക്കൗണ്ടുകൾ നിരീക്ഷിച്ച ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. ‘ദമാനി’ എന്ന പേരിലാണ് യുവതി സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടാക്കി വിഡിയോകൾ പ്രചരിപ്പിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. 

ശിക്ഷയ്ക്കുശേഷം യുവതിയെ നാടുകടത്താനും ഉത്തരവുണ്ട്. യുവതിയുടെ സമൂഹമാധ്യമങ്ങളിലെ മുഴുവൻ അക്കൗണ്ടുകൾ പൂട്ടിക്കാനും ഇവർ ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ ഉൾപ്പെടെയുള്ള മുഴുവൻ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി നിർദേശിച്ചു. ഇവ ഉപയോഗിച്ചാണ് യുവതി വിഡിയോകൾ പ്രചരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.