Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറെ പ്രതീക്ഷയോടെ മെറീനയെത്തി; അതെ, ടേക്ക് ഓഫ് സിനിമയിൽ നമ്മൾ കണ്ട ‘നായിക’

India Iraq Nurses ഭീകരരിൽ നിന്നും രക്ഷപ്പെട്ട് മെറീന തിരികെ കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ (ഫയൽ ചിത്രം)

ലോകകേരള സഭയുടെ വേദിയില്‍ പ്രവാസ ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായാണ് മെറീന എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ ലോകകേരള സഭ തന്നെപ്പോലെയുള്ള നിരവധിപ്പേര്‍ക്ക് കൈത്താങ്ങാകുമെന്നാണ് മെറീന കരുതുന്നത്. ടേക്ക് ഓഫ് സിനിമയ്ക്ക് കാരണമായത് മെറീനയുടെ പ്രവാസ ജീവിതമായിരുന്നു.

ഒരു ജോലി ലഭിക്കാന്‍ സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്നാണ് മെറീനയുടെ പ്രതീക്ഷ. ഇറാഖില്‍ നിന്ന് മടങ്ങിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലിയില്ലാതെ നില്‍ക്കുകയാണ് മെറീന. ഇത്രയും വലിയ ഇടവേള വന്നതിനാല്‍ വിദേശത്ത് നഴ്സിംഗ് മേഖലയില്‍ ഇനിയൊരു ജോലി ലഭിക്കാന്‍ പ്രയാസമാണെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ സയന്‍സ് വിഷയമെടുത്തു പഠിച്ച ശേഷം നഴ്സിംഗിനു പോയവര്‍ക്ക് മാത്രമാണ് കേരളത്തില്‍ ജോലി ലഭിക്കുന്നത്. ഇത് തന്നെപ്പോലെയുള്ള നിരവധി പേരുടെ സാധ്യതയാണ് ഇല്ലാതാക്കിയത്. തിരിച്ചെത്തിയ ശേഷം നാട്ടില്‍ ജോലിക്കായി നിരവധി ശ്രമം നടത്തി. എന്നാല്‍ ഇത്രയും നീണ്ട പ്രവൃത്തിപരിചയം ഉണ്ടായിട്ടും വളരെ ചെറിയ ശമ്പളമാണ് എല്ലായിടത്തും പറയുന്നതെന്ന് മെറീന പറഞ്ഞു.

ഇറാഖ് യുദ്ധസമയത്ത് മെറീനയും 45 മലയാളി നഴ്സുമാരുമാണ് രക്ഷപ്പെട്ട് എത്തിയത്. ഇവര്‍ക്കൊപ്പം തമിഴ്നാട്ടില്‍ നിന്നുള്ള ഒരു യുവതിയുമുണ്ടായിരുന്നു. ഈ സംഭവമാണ് പിന്നീട് ടേക്ക് ഓഫ് സിനിമയ്ക്ക് പ്രമേയമായത്. പാല പൂത്തലപ്പില്‍ നിന്ന് മകന്‍ മെര്‍വിനൊപ്പമാണ് മെറീന ഇന്നലെ രാവിലെ എത്തിയത്. മകള്‍ റിയ നാട്ടിലാണ്. ലോകകേരളസഭയില്‍ സജീവമായി പങ്കെടുക്കാനാണ് മെറീനയുടെ തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.