Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോളർ പാനലുകൾ വൃത്തിയാക്കി യൂത്ത് വൊളന്റിയർമാർ

DUBPRI-SOLAR-CLEANING-3cl ഹത്തയിലെ പാർപ്പിടങ്ങളുടെ മേൽക്കൂരയിൽ സ്ഥാപിച്ച സോളർ പാനലുകൾ വൃത്തിയാക്കുന്ന യൂത്ത് വൊളന്റിയർമാർ.

ദുബായ് ∙ യുവതലമുറയിൽ സേവനമനോഭാവം വളർത്തിയെടുക്കാൻ ദുബായ് യൂത്ത് കൗൺസിൽ വൊളന്റിയർ പരിപാടി ആരംഭിച്ചു. സാമൂഹിക സേവനത്തെക്കുറിച്ചു ബോധവൽകരണം നൽകുകയും കർമപരിപാടികളിൽ പങ്കാളികളാക്കുകയും ചെയ്യും. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ‘ഡേ ഫോർ ദുബായ്’ എന്ന ഈ സംരംഭത്തിനു തുടക്കമിട്ടത്.

ഹത്തയിലെ സോളർ പാനലുകൾ വൃത്തിയാക്കാനുള്ള ദൗത്യമായിരുന്നു ആദ്യഘട്ടം. 50 വൊളന്റിയർമാർ ഇതിൽ പങ്കെടുത്തു. സംഘം ഓരോ വീട്ടിലും സന്ദർശനം നടത്തി പാനലുകൾ വൃത്തിയാക്കി. പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക മേഖലകളിൽ വലിയ മാറ്റത്തിനു വഴിയൊരുക്കാൻ ഈ പദ്ധതി സഹായകമാകുമെന്നു ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഹത്ത മലയോര ഗ്രാമമാകെ സോളർ പദ്ധതി നടപ്പാക്കുകയാണ്. സൗരോർജ സംവിധാനമുള്ള 640 വില്ലകളാണ് ലക്ഷ്യമിടുന്നത്. ഹരിത പാർപ്പിടങ്ങൾ എന്ന ആശയം യാഥാർഥ്യമാക്കി ഹത്തയെ പ്രകൃതിസൗഹൃദ ഗ്രാമമാക്കി മാറ്റും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.