Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബി പദ്ധതിയിടുന്നു, രണ്ടാം സൗരോർജ പ്ലാന്റിന്

solar

അബുദാബി∙ തലസ്ഥാന എമിറേറ്റിൽ നിലവിലുള്ള സൈ്വഹാൻ പ്ലാന്റ് കൂടാതെ രണ്ടാം സൗരോർജ പ്ലാന്റ് പണിയാൻ ആലോചിക്കുന്നു. അടുത്ത വർഷം പകുതിയോടെ പ്രവർത്തനം ആരംഭിക്കുംവിധം അബുദാബി ജല വൈദ്യുതി അതോറിറ്റി സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. 

പദ്ധതി സംബന്ധിച്ച് വിശദമായി പഠിക്കുകയും ഈ വർഷം പ്രഖ്യാപനം നടത്തുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഊർജാവശ്യങ്ങൾ പൂർണമായും പരിഹരിക്കുന്നതിനാണ് പുതിയ സൗരോർജ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നതെന്ന് അബുദാബി ജല വൈദ്യുതി അതോറിറ്റി സ്വകാര്യവൽക്കരണ വിഭാഗം ആക്ടിങ് ഡയറക്ടർ ആദിൽ അൽ സഈദി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റാണ് അബുദാബിയിലെ സൈ്വഹാനിലേത്. ഇപ്പോൾ 87,000കോടി ഡോളർ ചെലവിൽ നിർദ്ദോഷമായ ഊർജോൽപാദനത്തിനു വേണ്ടിയാണ് സൈവഹാനിലെ പ്‌ളാന്റ് ജപ്പാൻ കമ്പനിയായ മറുബെനിയും ചൈനീസ് നിർമ്മാതാക്കളായ ജിങ്കോ സാളാറിന്റെയും സഹകരണത്തോടെ അബുദാബി ജല വൈദ്യുതി അതോറിറ്റി ഏറ്റെടുത്തത്. 2020ഓടെ ഊർജ്ജ പുനരുൽപാദനശേഷി 7% ഉയർത്താനാവും. 

അബുദാബി നഗരത്തിൽ നിന്ന് 45 കിലോമീറ്റർ വടക്കു ഭാഗത്തായി തവീലയിൽ പുതിയ ഡീസാലിനേഷൻ പ്ലാന്റ് നിർമിക്കാൻ താൽപര്യമുള്ള രാജ്യാന്തര സ്ഥാപനങ്ങളെ ക്ഷണിച്ചതായും ആദെൽ അൽ സഈദി അറിയിച്ചു. പ്രതിദിനം 200 മില്യൺ ഗ്യാലൻ ശേഷിയുള്ള സമുദ്രജല ഡീസാലിനേഷൻ പ്ലാന്റിന്റെ വികസനം, ധനസഹായം, നിർമ്മാണം, പ്രവർത്തനം, പരിപാലനം, ഉടമസ്ഥത എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.