Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ വർധിപ്പിക്കാൻ പ്രയോജനകരമായി റെയിൻ എൻഹാൻസ്‌മെന്റ് സയൻസിന്റെ രണ്ടാം സൈക്കിൾ അവാർഡ്

rain-representational-image-1

അബുദാബി ∙ യുഎഇയുടെ ഗവേഷണ പരിപാടിയായ റെയിൻ എൻഹാൻസ്‌മെന്റ് സയൻസിന്റെ രണ്ടാമത്തെ സൈക്കിൾ അവാർഡുകൾ മഴ വർധിപ്പിക്കാൻ പ്രയോജനകരമാവും. നിലവിൽ ലോക രാജ്യങ്ങളിലെ 3000 കോടി ജനങ്ങൾ ജല ദൗർലഭ്യം നേരിടുന്നതായി കണക്കാക്കുന്നു. ആറ് ആളുകളിൽ ഒരാൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ സാധിക്കാത്തതിനാൽ ഈ പ്രശ്‌നത്തിന്റെ ഗൗരവം വളരെ വലുതാണെന്നും വിലയിരുത്തുന്നു. ഈ വെല്ലുവിളിക്ക് ശാശ്വത പരിഹാര സാധ്യതകളിലൊന്നാണ് യുഎഇയിലെ ജലസംരക്ഷണം വർദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണം. അതിനുള്ള സവിശേഷവും നൂതനവുമായ സമീപനമാണ് യുഎഇ ഗവേഷണ പരിപാടിയായ റെയിൻ എൻഹാൻസ്‌മെന്റ് സയൻസ് മുൻകൈയ്യെടുക്കുന്നത്.

യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷകർതൃത്വത്തിലാണ് റെയിൻ എൻഹാൻസ്‌മെൻറ് സയൻസ് ഗവേഷണ പരിപാടി യുഎഇയിൽ ആരംഭിച്ചിരിക്കുന്നത്. നാഷണൽ സെന്റർ ഓഫ് മീറ്ററോളജി (എൻസിഎം) മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ശാസ്ത്രീയവും സാങ്കേതികവുമായ കണ്ടുപിടിത്തത്തിലൂടെ മെച്ചപ്പെട്ട ആഗോള ഗവേഷണ സഹകരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കും. പ്രാദേശികമായും രാജ്യാന്തര തലത്തിലും മഴ മെച്ചപ്പെടുത്താനുള്ള ഗവേഷണത്തിന് മുൻഗണന നൽകും.

യുഎഇയിലെ കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങൾക്കനുസൃതമായി ശുദ്ധജലം സംരക്ഷണം സുരക്ഷിതമാക്കാനുള്ള നൂതനവിദ്യക്കുള്ള നമ്മുടെ വിഭവങ്ങളും കഴിവുകളും പരമാവധി ഉപയോഗപ്പെടുത്തും. അതോടൊപ്പം ജലസ്രോതസുകൾക്ക് ഭീഷണിയാവുന്ന പ്രദേശങ്ങൾക്ക് ഗുണകരവും പ്രയോജനപ്രദവുമായ രീതിയിൽ മഴ മെച്ചപ്പെടുത്താൻ പരിശ്രമിക്കും. 

യുഎഇയുടെ ഗവേഷണ പരിപാടിയായ റെയിൻ എൻഹാൻസ്‌മെന്റ് സയൻസിന്റെ ആദ്യത്തെ സൈക്കിൾ അവാർഡുകളാണ് വരൾച്ചാ പ്രദേശങ്ങളിലും അതിനപ്പുറത്തും മഴ മെച്ചപ്പെടുത്തിയത്. നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് ജല സാന്ദ്രതാ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള പവർത്തനങ്ങൾ നടത്തുന്നതും സംയോജിത മേഖലകളുടെ പഠനത്തെ അടിസ്ഥാനമാക്കി മേഘരൂപീകരണ ഒപ്റ്റിമൈസേഷനും മഴയുടെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

കാലാവസ്ഥാ പ്രതിഭാസ പഠനത്തെ അടിസ്ഥാനമാക്കിയുള്ള സമീപനങ്ങളിലൂടെ മഴ ലഭിക്കുന്നതിനുള്ള രീതികളാണ് കഴിഞ്ഞ വർഷം ആരംഭിച്ചത്. ആകാശ മേഘങ്ങളും  അന്തരീക്ഷവുമായുള്ള ഇടപെടലുകളും ഗവേഷണം ചെയ്ത് ജിയോ-എൻജിനീയറിങ് ആവശ്യങ്ങൾക്ക് കൃത്രിമ ക്ലൗഡ് പരിഷ്‌കരണവുമാണ് മഴ വർധിപ്പിക്കാൻ പരീക്ഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.