Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎഇയുടെ ചരിത്രവും വർത്തമാനവും വിശദീകരിച്ച് അൽ ജാഹിലി കോട്ടയിൽ പ്രദർശനം

AL-AIN-AL-JAHILI-FORT-CULTURAL-FEST അൽഐൻ അൽ ജാഹിലി കോട്ടയിൽ ആരംഭിച്ച പൈതൃക സാംസ്‌കാരിക പ്രദർശനത്തിൽ നിന്ന്.

അബുദാബി ∙ സാംസ്‌കാരിക - ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ അൽഐൻ അൽ ജാഹിലി കോട്ടയിൽ യുഎഇയുടെ സാംസ്‌കാരികവും ചരിത്രപരവുമായ അനുഭവങ്ങളും പരമ്പരാഗത കരകൗശല വസ്തുക്കളും ഏപ്രിൽവരെ പ്രദർശിപ്പിക്കുന്നു.

ചൊവ്വാഴ്ചകളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് ഒരു മണിവരെ കരകൗശല ഉത്പന്നങ്ങളും അൽ ജാഹിലി കോട്ടയിൽ പ്രദർശിപ്പിക്കും. എമിറാത്തികളുടെ ദൈനംദിന ജീവിതം ചരിത്രം,  കല, പൈതൃകം എന്നിവ മനസിലാക്കാൻ അവസരമൊരുക്കുന്ന പരിപാടി അബുദാബി പൊലീസ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് നടത്തുന്നത്. ദേശീയ പൊലീസ് പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 5 മണി മുതൽ 6 വരെ പൊലിസ് ഡോഗ് ഷോകളും നടക്കും. പൊലീസ് നായകളുടെ  കഴിവുകൾ, ചുമതലകൾ, സംരക്ഷണം, വേട്ട, മയക്കുമരുന്ന് കണ്ടെത്തുന്ന രീതികൾ, സ്‌ഫോടകവസ്തുക്കൾ എന്നിവക്കൊപ്പം പൊലീസ് നായയുടെ വൈദഗ്ധ്യവും പ്രദർശിപ്പിക്കും. 

അബുദാബി പൊലീസ് ജനറൽ ഡയറക്ടറേറ്ററുമായി സഹകരിച്ച് എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം 5 മണി മുതല് വൈകിട്ട് 6 വരെ സൈനിക ബാൻഡ് പരിശീലനങ്ങളും നടക്കും. സംഗീതം, ദേശസ്‌നേഹം, സഹിഷ്ണുത, സമാധാനം എന്നിവയോടെ നടക്കുന്ന ബാന്റ്‌മേളം സാംസ്‌കാരികവും കലാപരവുമായ പൈതൃക സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനവാസ കേന്ദ്രമായ അൽഐൻ യുഎഇയിലെ യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് സൈറ്റാണ്. ഒയാസിസ് സിറ്റി എന്നറിയപ്പെടുന്ന അൽഐനിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കുകയും യുഎഇയുടെ മാഹാത്മ്യം, പാരമ്പര്യം എന്നിവ നിലനിർത്തുകയും ചെയ്യുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.