Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒട്ടക സവാരി: ഒൻപത് രാജ്യങ്ങളിൽ നിന്ന് വനിതകൾ ഉൾപ്പെടെ 15 പേർ

Fatima-from-Algeria

അബുദാബി ∙ അബുദാബിയുടെ പടിഞ്ഞാറൻ പ്രദേശമായ ലിവയിലെ മരുഭൂമിയിൽ നിന്ന് ഇൗ മാസം 17ന് ആരംഭിക്കുന്ന നാലാമത് ഒട്ടക സവാരി (ക്യാമൽ ട്രക്)യിൽ ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള 15 പേർ പങ്കെടുക്കും. യുഎഇ, ഒമാൻ, യുകെ, ഫ്രാൻസ്, അൾജീരിയ, സിറിയ, പാക്കിസ്ഥാൻ, മലേഷ്യ, ഉക്രെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് വനിതകളടങ്ങുന്ന സംഘമാണ് 11 ദിവസം നീണ്ടുനിൽക്കുന്ന സവാരിയിൽ പങ്കെടുക്കുന്നത്. ഇൗ മാസം 27ന് ഗ്ലോബൽ വില്ലേജിലെ ഹെറിറ്റേജ് വില്ലേജിൽ യാത്ര സമാപിക്കും.

Nicola-from-the-UK

യുഎഇ മരുഭൂമിയിലൂടെയുള്ള 500 കിലോ മീറ്റർ സഞ്ചാരം സംഘത്തിന് നവ്യാനുഭവമായിരിക്കുമെന്ന് സംഘാടകരായ ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ ഇവന്റ്സ് മാനേജ്മെന്റ് ഡയറക്ടർ ഹിന്ദ് ബിൻ ദിമൈതാൻ അൽ ഖാസിമി പറഞ്ഞു. ഫ്രാൻസ്, അൾജീരിയ, യുകെ, ഉക്രെയിൻ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് വനിതകൾ. 

Mila-from-Ukraine

യുഎഇയുടെ നാഗരികതയുടെ പ്രതിഫലനമായ ഒട്ടക സവാരി ഇതിനകം ലോക ശ്രദ്ധ നേടിയിട്ടുണ്ട്. രാജ്യത്തിന്റെ പോയ കാലത്തിലേയ്ക്കുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയാണിത്. യാത്രികർക്ക് ഭക്ഷണം, വിശ്രമിക്കാനുള്ള കൂടാരം, മറ്റു അത്യാവശ്യ വസ്തുക്കൾ തുടങ്ങിയവ സംഘാടകർ നൽകും. വിവിധ രാജ്യക്കാർ തമ്മിൽ ആശയ വിനിമയം നടത്താനും തങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങൾ തിരിച്ചറിയാനും യാത്ര ഉപകരിക്കും. മരുഭൂമിയുടെ വശ്യ സൗന്ദര്യം നുകരാമെന്നതാണ് മറ്റൊരു സവിശേഷത. വിവരങ്ങൾക്ക്: www.hhc.gov.ae

Left--Ahmed-Al-Kalbani-from-Oman-and-Abdullah-from-Syria
Charlotte-from-France
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.