Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിന്യൂവബിൾ എനർജി ഏജൻസി എട്ടാം അസംബ്ലി ശനി, ഞായർ ദിവസങ്ങളിൽ

IRENA-DELEGATES അബുദാബിയിൽ നാളെ ആരംഭിക്കുന്ന രാജ്യാന്തര റിന്യൂവബിൾ എനർജി ഏജൻസി എട്ടാം അസംബ്ലിക്കെത്തിയ ലോക രാജ്യങ്ങളിലെ പ്രതിനിധികൾ

അബുദാബി ∙ രാജ്യാന്തര റിന്യൂവബിൾ എനർജി ഏജൻസി എട്ടാം അസംബ്ലി ശനി, ഞായർ ദിവസങ്ങളിൽ അബുദാബിയിൽ നടക്കും. 150 രാജ്യങ്ങളിൽ നിന്ന് 1,100 പ്രതിനിധികൾ പങ്കെടുക്കും. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ പദ്ധതികൾ സംബന്ധിച്ച രാജ്യാന്തര സഹകരണത്തിനുള്ള ആഗോളതല പ്ലാറ്റ്‌ഫോമാണ് അസംബ്ലി. വരുന്ന നാലു വർഷത്തേക്കുള്ള ഏജൻസിയുടെ പ്രവർത്തനത്തിന് അസംബ്ലി തന്ത്രപരമായ മാർഗനിർദ്ദേശം നൽകുകയും ആഗോള ഊർജ പരിവർത്തനത്തിലേക്ക് ലോക രാജ്യങ്ങളെ നയിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന നയ സമീപനം കൈകൊള്ളുകയും ചെയ്യും. 

പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ ചെലവ് കുറക്കുന്നതിന് നൂതന സാങ്കേതിക വിദ്യയുടെ വികാസവും ലോക രാജ്യങ്ങൾ പരിശോധിക്കും. പുതിയ ഊർജ്ജ പരിവർത്തനത്തിലേക്ക് പ്രവേശിക്കുന്ന പദ്ധതികൾക്കൊപ്പം സാമ്പത്തിക വളർച്ചയുടെ പ്രധാന സാരഥിയായി പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ പദ്ധതികൾ വഴിമാറുന്ന സാഹചര്യവുമൊരുക്കും. കാലാവസ്ഥാ വ്യതിയാനം, സാമൂഹിക-സാമ്പത്തിക വികസനം, വായു മലിനീകരണം കുറയ്ക്കൽ എന്നിവക്കുള്ള പ്രായോഗിക നടപടികളും ചർച്ച ചെയ്യുമെന്ന് ഇന്റർനാഷണൽ റിന്യൂവബിൾ ഏജൻസി (ഐആർഎൻസി) ഡയറക്ടർ ജനറൽ അദ്‌നാൻ അമീൻ ചൂണ്ടിക്കാട്ടി. ഭാവി ഊർജ്ജ വ്യവസ്ഥിതി സംബന്ധിക്കുന്ന പുതിയൊരു റോഡ് മാപ്പിന് രൂപം നൽകും. 

2013 മുതൽ ആഗോള തലത്തിൽ പുനരുപയോഗ ഊർജ വികസനത്തിനായി ഒരു ട്രില്യൺ യുഎസ് ഡോളർ നിക്ഷേപം നടത്തുകയും ലോകത്താകമാനം 10 ദശലക്ഷം തൊഴിലവസരങ്ങളും ഉണ്ടായി. വിവിധ രാജ്യങ്ങൾ, നഗരങ്ങൾ, കോർപറേറ്റുകൾ എന്നിവ കുറഞ്ഞ കാർബൺ ഊർജ സംവിധാനത്തിലേക്ക് പുരോഗമിക്കുന്തോറും പുനർനിർമ്മിത വിന്യാസത്തിലും ഒട്ടേറെ മാറ്റമുണ്ടായിട്ടുണ്ട്. 

ലോകത്തൊട്ടാകെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഉറുഗ്വേയുടെ വ്യവസായ- ഊർജ്ജ-ഖനന വകുപ്പ് മന്ത്രി കരോൾ കോസ്സയാണ് അബുദാബിയിൽ നാളെ ആരംഭിക്കുന്ന ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയുടെ എട്ടാം അസംബ്ലിയുടെ അദ്ധ്യക്ഷനാകുക. കഴിഞ്ഞ വർഷം ഉറുഗ്വേയിൽ 97 ശതമാനം വൈദ്യുതിയും പുനരുപയോഗിക്കാവുന്ന ഊർജത്തിൽ നിന്നാണ് ഉൽപ്പാദിപ്പിച്ചത്. അതിൽ 35 ശതമാനവും കാറ്റിൽ നിന്നായിരുന്നു. പ്രാഥമിക മിശ്രിതത്തിൽ 60 ശതമാനം ഊർജവും പുനരുൽപ്പാദിപ്പിക്കാവുമെന്നും ജൈവവസ്തുക്കളുടെ ഉപയോഗം അടിസ്ഥാനമാക്കിയുള്ളതാണിതെന്നും ഉറുഗ്വേ മന്ത്രി കരോൾ കോസ്സ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.