Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവകാരുണ്യ പ്രവർത്തനത്തിലേയ്ക്ക് മെട്രോ യാത്രക്കാരുടെ ഒരു ചുവട്

dubai-metro-stations

ദുബായ് ∙ ലിഫ്റ്റോ എസ്കലേറ്ററോ ഉപയോഗിക്കാതെ ബുർജ്മാൻ മെട്രോ സ്റ്റേഷനിലെ പടവുകൾ കയറി കാരുണ്യപദ്ധതിയിൽ പങ്കാളികളാകാൻ യാത്രക്കാർക്ക് അവസരം. ഇങ്ങനെ കയറുന്നവരിൽ ഒരാൾക്ക് ഒരു ദിർഹം എന്ന തോതിൽ കണക്കാക്കി ആർടിഎയാണ് തുക സംഭാവന ചെയ്യുക.

getimage

യാത്രക്കാരിൽനിന്ന് ഈടാക്കില്ല. ദിവസവും ഏകദേശം 30,000 പേർ യാത്രചെയ്യുന്ന മെട്രോ സ്റ്റേഷനാണ് ബുർജ് മാൻ. ബൈത്ത് അൽ ഖൈർ, ദാർ അൽ ബെർ സൊസൈറ്റി എന്നിവയ്ക്കാണു തുക കൈമാറുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.