Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിഎസ്എഫ് നറുക്കെടുപ്പ്; ആദ്യ ദിന വിജയികളിൽ 2 ഇന്ത്യക്കാർ

dsf-logo

ദുബായ്∙ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ആദ്യ ദിനത്തിലെ നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനിയും വിജയികളായി. ഇവർക്ക് അര കിലോ ഗ്രാം വീതം സ്വർണം ലഭിക്കും. ജി.ലാലി(കൂപ്പൺ നമ്പർ–754592), ചെല്ലകുമാർ(കൂപ്പൺ നമ്പർ–302736) എന്നിവരാണ് സ്വർണം നേടിയ ഭാഗ്യവാന്മാർ. ഇഫ്തികാർ അഹമദ് (747923) ആണ് പാക്കിസ്ഥാനി വിജയി.

ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ മെഗാ ജ്വല്ലറി പ്രമോഷന്‍റെ ഭാഗമായാണ് പ്രതിദിന നറുക്കെടുപ്പ്. 26നു തുടങ്ങിയ പ്രമോഷൻ ജനുവരി 27 വരെയുണ്ട്. 33 ദിവസം നീളുന്ന പ്രമോഷനിൽ 100 വിജയികൾക്ക് ആകെ 33 കിലോഗ്രാം സ്വർണസമ്മാനം നേടാനുള്ള അവസരമുണ്ടാകും. ഓരോ ദിവസവും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെ പ്രഖ്യാപിക്കും. ഒന്നാം സമ്മാനം അരകിലോഗ്രാം സ്വർണവും രണ്ടും മൂന്നും സമ്മാനങ്ങൾ കാൽ കിലോഗ്രാം സ്വർണവും വീതമാണ്. അവസാന ദിവസം ഒരു കിലോഗ്രാം സ്വർണം ഒരു വിജയിക്കു ലഭിക്കും. 

500 ദിർഹമിന്റെ സ്വർണ, ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.