Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ ദിവസം കൊണ്ട് 21 കോടി രൂപ സ്വന്തമാക്കണോ? ഗൾഫിൽ ഭാഗ്യ പരീക്ഷണത്തിന് അവസരം

dreem-main-image

ദുബായ് ∙ മലയാളികൾ ഉൾപ്പെടെ നിരവധി പേരെ കോടിപതികളാക്കിയ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പ് അടുത്തമാസം. 12 മില്യൺ ദിർഹം (ഏതാണ്ട് 21 കോടി രൂപ) ആണ് ഈ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനമെന്ന് ഡിഎഫ്എസ് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ ഗ്ലെൻ മോർഗൻ അറിയിച്ചു. ‘ഡ്രീം 12’ എന്ന പേരിലുള്ള മൽസരം ഡിസംബർ ഒന്നു മുതൽ 31 വരെയാണ് നടക്കുന്നത്. 

2018 ജനുവരി ഏഴിന് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ നടക്കുന്ന നറുക്കെടുപ്പിൽ വിജയിയെ പ്രഖ്യാപിക്കും. 2017ലെ വിജയികളുടെ വിരുന്നും അബുദാബിയിൽ നടക്കും. ഒന്നാം സമ്മാനമായ 12 മില്യൺ ദിർഹത്തിനു പുറമേ, രണ്ടാം സമ്മാനമായി 100,000 ദിർഹം, മൂന്നാം സമ്മാനം 90,000 ദിർഹം, നാലാം സമ്മാനം 80,000 ദിർഹം, അഞ്ചാം സമ്മാനം 70,000 ദിർഹം, ആറാം സമ്മാനം 60,000 ദിർഹം, ഏഴാം സമ്മാനം 50,000 ദിർഹം എന്നിങ്ങനെയാണ് മറ്റ് ഭാഗ്യസമ്മാനങ്ങൾ. 

big

ബിഗ് ടിക്കറ്റ് പുരോഗതിയിലേക്കാണ് പോകുന്നതെന്നും അതിനാലാണ് പങ്കെടുക്കുന്നവർക്ക് കൂടുതൽ വലിയ സമ്മാനങ്ങൾ നൽകുന്നതെന്നും ഗ്ലെൻ മോർഗൻ പറഞ്ഞു. മികച്ച രീതിയിൽ ഭാഗ്യനറുക്കെടുപ്പ് മുന്നോട്ടു കൊണ്ടു പോകുന്ന മുഴുവൻ ആളുകളെയും അദ്ദേഹം അഭിനന്ദിച്ചു.

500 ദിർഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ടെണ്ണം വാങ്ങുമ്പോൾ ഒരെണ്ണം സൗജന്യമെന്ന പ്രത്യേക ഒാഫർ നിലവിലുണ്ട്.ഒാൺലൈനായും അബുദാബി രാജ്യാന്തര വിമാനത്താവളത്തലെ ഡ്യൂട്ടി ഫ്രീ, അൽ എയ്ൻ ഡ്യൂട്ടി ഫ്രീ, അബുദാബി സിറ്റി ടെർമിനൽ എന്നിവിടങ്ങളിൽ ടിക്കറ്റ് ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.