Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാതൊരു തുമ്പും ഇല്ലാതെ കേസ്; മുങ്ങിയ പ്രതിയെ നാട്ടിൽ പോയി പൊക്കി ദുബായ് പൊലീസ്

handcuff-2

ദുബായ് ∙ ഏഷ്യൻ തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ദുരൂഹതങ്ങൾ നീങ്ങുകയും പ്രതിയായ മറ്റൊരു ഏഷ്യക്കാരനെ പൊലീസ് പിടികൂടുകയും ചെയ്തു. ദുബായ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ സ്വന്തം നാട്ടിൽവച്ച് പിടിയത്. കൊലപാതകത്തിനുശേഷം യാതൊരു തെളിവും അവശേഷിപ്പിക്കാതെ പ്രതി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പ്രത്യേക സംഘത്തെ പ്രതിയെന്ന് സംശയിച്ച വ്യക്തിയുടെ നാട്ടിലേക്ക് അയച്ചാണ് അന്വേഷണം നടത്തിയതെന്ന് ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ കേണൽ അഹമ്മദ് ഹുമൈദ് അൽ മാരി പ്രതികരിച്ചു.

ദുബായിലെ ഒരു ഫാമിൽ ജോലിചെയ്തിരുന്ന ഏഷ്യക്കാരനെ കാണാനില്ലെന്ന വിവരമാണ് പൊലീസിന് ആദ്യം ലഭിക്കുന്നത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ കാണാതായ ഏഷ്യക്കാരന്റെ ഫോണും മറ്റുസാധനങ്ങളും അദ്ദേഹത്തിന്റെ റൂമിൽ കണ്ടെത്തി. ഫാം ഉടമസ്ഥനെ ചോദ്യം ചെയ്തപ്പോൾ, രണ്ട് ഏഷ്യക്കാരാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്ന് വ്യക്തമായി. ഒരു ജോലിക്കാരനെ കാണാതായ അന്നു തന്നെ മറ്റേയാൾ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞു നാട്ടിലേക്ക് പോയിരുന്നു. പെട്ടെന്നുള്ള ഈ പോക്കിൽ സംശയം തോന്നിയ പൊലീസ് ഒരു സംഘത്തെ ഇയാളുടെ നാട്ടിലേക്ക് അയച്ചു.

പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെയായിരുന്നു നീക്കം. ഫാമിന്റെ പരിസരം മുഴുവൻ പൊലീസ് നായയെ കൊണ്ട് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. എന്നാൽ, സ്വന്തം നാട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന ഏഷ്യക്കാരനെ കണ്ടെത്തിയപ്പോൾ ഇയാളാണ് കൃത്യം നടത്തിയതെന്ന് സമ്മതിച്ചു. വാക്കു തർക്കത്തിന്റെ പേരിലുണ്ടായ കലഹത്തിലാണ് സഹപ്രവർത്തകൻ മരിച്ചതെന്നും ഇയാളുടെ മൃതദേഹം ദൂരെ ഒരു സ്ഥലത്ത് സംസ്കരിച്ചുവെന്നും പ്രതി സമ്മതിച്ചു. വളരെ ആഴത്തിലുള്ള കുഴിയെടുത്താണ് കുഴിച്ചു മൂടിയത്. അതിനു മുകളിൽ മറ്റുനിരവധി സാധനങ്ങൾ ഇട്ട് മൂടുകയും ചെയ്തുവെന്ന് പ്രതി സമ്മതിച്ചു. ഇയാള്‍ ഇപ്പോൾ നാട്ടിലെ ജയിലിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.