Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാസി ഗിഫ്റ്റ്–നജീം അർഷദ് നയിക്കുന്ന രാഗോത്സവം 2017 ഇന്ന് ഷാർജയിൽ

ragolsavam സംഗീത നിശയെ കുറിച്ച് സംഘാടകർ വിശദീകരിക്കുന്നു.

ഷാർജ ∙ സംഗീത സ്നേഹികളുടെ കൂട്ടായ്മയായ ഗൾഫ് വോയ്സ് സംഘടിപ്പിക്കുന്ന രാഗോത്സവം 2017 സംഗീത സന്ധ്യ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടക്കും. ഗായകരായ ജാസി ഗിഫ്റ്റ്, നജീം അർഷദ് എന്നിവർ നയിക്കുന്ന സംഗീത പരിപാടിയിൽ പ്രവാസ ലോകത്ത് നിന്ന് യുവ ഗായകരായ സുൾഫിക്ക്, അരുൺ എന്നിവരും ഗാനങ്ങൾ ആലപിക്കും. കൂടാതെ, ഗൾഫ് വോയ്സ് കലാകാരന്മാരുടെ പരിപാടികളും അരങ്ങേറും. പ്രേം കബീർ ആണ് സംഗീത നിശയുടെ ഡയറക്ടർ. ഫോൺ: 050 67580 23, 052 9099115. ജാസി ഗിഫ്റ്റ്, നജീം അർഷദ് എന്നിവരെ കൂടാതെ, പ്രസി‍ഡന്റ് ആർ.ഷാജി, സെക്രട്ടറി രാജു, ഡയറക്ടർ പ്രേം കബീർ, രമേശ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.