Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോപ്പിയടി പ്രചാരം നൽകി പാട്ടുകൾ ഹിറ്റാക്കുന്നു; സംഗീതം ശൂന്യതയിൽ നിന്നുണ്ടാകില്ല: ജാസി ഗിഫ്റ്റ്

Jassie Gift

ദുബായ് ∙ കോപ്പിയടിച്ച പാട്ടാണെന്ന് പറഞ്ഞ് ഹിറ്റാക്കാൻ ശ്രമിക്കുന്നവർ മലയാള സിനിമയിൽ ഉണ്ടെന്ന് ഗായകൻ ജാസി ഗിഫ്റ്റ്. കോപ്പി അടിച്ച സംഗീതമുള്ള പാട്ടുകളും ഹിറ്റാകാറുണ്ട്. ആർക്കും സംഗീതം ശൂന്യതയിൽ നിന്നുണ്ടാക്കാനാവില്ല. അപ്പോൾ കേട്ട പാട്ടിന്റെ സ്വാധീനം ഉണ്ടായേക്കാം. ചലച്ചിത്ര ഗാനങ്ങള്‍ക്ക് സംഗീതം പകരുമ്പോൾ ഇതര പാട്ടുകളുടെ സ്വാധീനമുണ്ടാകുക സ്വാഭാവികമാണ് –ദുബായിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. 

ഇന്ന് എല്ലാ തരം പാട്ടുകൾക്കും ആസ്വാദകരുണ്ട്. ആരാണ് പാടിയതെന്ന് തിരിച്ചറിയാനാകാത്തവിധം ഗായകരുടെ വൻ നിര തന്നെ മലയാളത്തിൽ സജീവമാണ്. പാട്ട് ഹിറ്റാകാൻ സിനിമ വേണമെന്ന സ്ഥിതിവിശേഷം ഇല്ലാണ്ടായി. ആൽബത്തിലേയും ബാൻഡ് സംഗീതവും ഇന്ന് ആസ്വാദകർ ഏറ്റുവാങ്ങുന്നു. യു ട്യൂബിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പാട്ടുകൾക്ക് പ്രചാരം ലഭിക്കുന്നു. ആർക്കും പാട്ടുപാടാം എന്ന അവസ്ഥയും സംജാതമായിട്ടുണ്ട്. പാട്ടിന് ലഭിക്കുന്ന റോയൽറ്റിയിൽ ചെറിയൊരു ശതമാനം അണിയറ പ്രവർത്തകർക്കും ലഭിക്കുക എന്നത് ന്യായമായ ആവശ്യമാണെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. 

JASSI-GIFT-NAJEEM-ARSHAD

കന്നഡ ഭാഷയിലാണ് ഇന്ന് ഞാൻ ഏറെ പാട്ടുകൾ പാടുന്നത്. ഇതിനകം ഇരുപത്തഞ്ചോളം കന്ന‍ഡ സിനിമകൾക്ക് സംഗീതം നൽകി. മലയാളത്തെ കൈയൊഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ചലച്ചിത്ര ഗാന രംഗത്ത് പിടിച്ചുനിൽക്കാൻ കഠിന പ്രയത്നം വേണ്ടിവരുന്നതായി ഗായകൻ നജീം അർഷദ് പറഞ്ഞു. റിയാലിറ്റി ഷോയിലൂടെ വന്നതാണ് എനിക്ക് സിനിമയിലേയ്ക്ക് വഴി തുറന്നത്. ‘തൊട്ടു തൊട്ടു തൊട്ടു നോക്കാതെ’ എന്ന ഡയമണ്ട് നെക്‌ലേസിലെ പാട്ട് പിന്നണി ഗാനരംഗത്ത് വഴിത്തിരവായി. മികച്ച രീതിയിൽ പാടുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.