Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായിലെ വിദ്യാലയത്തിൽ തീപിടിത്തം; 2200 വിദ്യാർഥികളെ ഒഴിപ്പിച്ചു

FIRE

ദുബായ് ∙ ദുബായിലെ അൽ ഖലീജ് സ്കൂളിലുണ്ടായ തീപിടിത്തത്തെ തുടർന്ന് 2,200 ഒാളം വിദ്യാർഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു. ആർക്കും പരുക്കില്ല. വ്യാഴാഴ്ച രാവിലെ 11.50നാണ് തീപിടിത്തം ഉണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. അഞ്ചു മിനിറ്റിനുള്ളിൽ ഫയർ എഞ്ചിനുകളും ആംബുലൻസുകളും സംഭവസ്ഥലത്തെത്തി. 12.20ഒാടെ തീ നിയന്ത്രണ വിധേയമാക്കിയെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. 

കടുത്ത പുക ഉയരുന്നുണ്ടായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. സ്കൂൾ അധികൃതർക്കും വിദ്യാർഥികൾക്കും മുൻപ് പരിശീലനം നൽകിയിരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ സഹായമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാം നിലയിലെ എസിയിൽ നിന്നാണ് തീപടർന്നത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.