Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുത്ത പനി; ദുബായിൽ നിന്നും പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിൽ ഏഴു വയസുകാരിക്ക് ദാരുണാന്ത്യം

കൈപ്പുഴ ജോൺ മാത്യു
emirates-flight മ്യൂണിക്ക് വിമാനത്താവളത്തിൽ ചൊവ്വാഴ്ച ലാൻഡ് ചെയ്ത എമിറേറ്റ്സ് വിമാനം.

ബെർലിൻ ∙ ദുബായിൽ നിന്ന് ജർമനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിലേക്ക് വന്ന എമിറേറ്റ്സിന്റെ എയർബസ് 380ൽ ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച, ദുബായ് സമയം 8.50 പറന്ന് ഉയർന്ന വിമാനം നാൽപത്തിയഞ്ച് മിനിറ്റ് യാത്ര പിന്നിട്ടപ്പോഴാണ് നാടകീയമായ രംഗങ്ങൾ ഉണ്ടാതെന്ന് സഹ യാത്രക്കാരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തായ്‌വാനിൽ നിന്ന് കുടുംബസമേതം യാത്ര ചെയ്ത ഏഴ് വയസ്സുകാരി വിമാനത്തിനുള്ളിൽ പൊടുന്നനവെ ബോധം കെട്ട് വീണു. കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മയും മുത്തശിയും സഹോദരിയും സഹോദരനും മുറവിളി വെച്ചതോടെ വിമാന ജോലിക്കാർ ഓടിയെത്തി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിയായ ഒരു വനിത ഡോക്ടറും സഹായത്തിനായി ഓടിയെത്തി.

emirates-flight1 സംഭവത്തിന്റെ ദൃക്സാക്ഷികളും – സഹയാത്രികരുമായ റാൾഫും തെരേസയും.

പ്രഥമ ശുശ്രൂഷകൾ നൽകിയിട്ട് ഫലം  കാണാത്തതിനെ തുടർന്ന് വിമാനം അടുത്തുള്ള കുവൈത്ത് വിമാനത്താവളത്തിലേക്ക് തിരിച്ച് വിട്ടു. ലാൻഡ് ചെയ്ത വിമാനത്തിനുള്ളിൽ വിദഗ്ദ്ധ ഡോക്ടറന്മാരുടെ സംഘം  പാഞ്ഞെത്തിയെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിക്കാനെ അവർക്ക് കഴിഞ്ഞു. കുട്ടിയുടെ ചേതനയറ്റ ശരീരം പുറത്തേക്ക് എടുത്തു കുടുംബാംഗങ്ങളെ കുവൈറ്റിൽ ഇറക്കിയശേഷം ഒന്നര മണിക്കൂർ വൈകി  വിമാനം പറന്നുയർന്നു. ചൊവ്വാഴ്ച നാല് മണിക്ക് വിമാനം മ്യൂണിക്കിൽ 336 യാത്രക്കാരുമായി വന്നിറങ്ങി.

കടുത്ത പനിയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് തൊട്ടടുത്ത സീറ്റുകളിലെ യാത്രികരും ജർമൻകാരായ റാൾഫും തെരേസായും മാധ്യമങ്ങളോട് പറഞ്ഞു. പനി പിടിച്ച് തായ്‌വാനിൽ നിന്നുള്ള നീണ്ട യാത്ര കുട്ടിയുടെ ജീവൻ അപഹരിച്ചതായും ഉറ്റവരുടെ ശ്രദ്ധയില്ലായ്മയാണ് ഇതിന് കാരണമായതെന്ന് മറ്റുള്ള യാത്രക്കാരും കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.