Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡ് ലക്ഷ്യമിട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ; 15,000 പേർക്ക് സദ്യ വിളമ്പുന്ന ഒാണാഘോഷം 13ന്

IAS ഷാർജ ഇന്ത്യൻ അസോസിയേഷൻ ഒാണാഘോഷത്തേക്കുറിച്ച് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുന്നു. ചലച്ചിത്ര സംവിധായകൻ കെ.മധു, മറ്റു ഭാരവാഹികൾ എന്നിവർ സമീപം.

ഷാർജ ∙ പതിനയ്യായിരം പേർക്ക് ഒാണസദ്യ വിളമ്പുന്ന ഇന്ത്യൻ അസോസിയേഷൻ ഒാണാഘോഷം ഇൗ മാസം 13ന് രാവിലെ ഒൻപത് മുതൽ ഷാർജ അൽതാവൂനിലെ എക്സ്പോ സെന്ററിൽ നടക്കും. ഒാണസദ്യ ഗിന്നസ് ലോക റെക്കോർഡ്സിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം പറഞ്ഞു. എ.സമ്പത്ത് എംപി, കെ.മുരളീധരൻ എംഎൽഎ, ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ, ചലച്ചിത്ര സംവിധായകൻ കെ.മധു എന്നിവർ ആഘോഷങ്ങളിൽ പങ്കെടുക്കും. 

ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിക്കുക. തിരുവാതിര, മോഹിനിയാട്ടം, മറ്റു നൃത്തങ്ങൾ എന്നിവ ഘോഷയാത്രയിൽ അരങ്ങേറും. കെ.എസ്.പ്രസാദും സംഘവും അവതരിപ്പിക്കുന്ന മിമിക്രി പരിപാടിയാണ് മറ്റൊരാകർഷണം. ഒാണസദ്യ രാവിലെ 11 മുതൽ ആരംഭിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. സെക്രട്ടറി ബിജു സോമൻ, ട്രഷറർ നാരായണൻ നായർ, വൈസ് പ്രസിഡൻ്റ് മാത്യു ജോൺ, ശ്രീകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.