Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ഗാർഹികത്തൊഴിലാളി നിയമനം; വ്യവസ്ഥയിൽ ഭേദഗതി

servent

ദുബായ്∙ ഗാർഹികത്തൊഴിലാളികൾ ഉൾപ്പെടെ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള (ഇസിആർ) പാസ്പോർട്ടുള്ള വനിത ജീവനക്കാരുടെ റിക്രൂട്മെന്റ് സംബന്ധിച്ച വ്യവസ്ഥയിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇസിആർ പാസ്പോർട്ടുള്ള വനിത ജീവനക്കാരെ നിയമിക്കുമ്പോൾ 2500 ഡോളറോ ആനുപാതികമായ തുകയോ കെട്ടിവയ്ക്കണമെന്ന നിബന്ധനയിലാണ് മാറ്റം. ഇവരുടെ നിയമനം സർക്കാരിന്റെ ആറ് ഏജൻസികൾ വഴിയാണെങ്കിൽ തുക കെട്ടിവയ്ക്കേണ്ടതില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.‌

ഈ ആറ് ഏജൻസികൾ വഴിയല്ലെങ്കിൽ നിർദിഷ്ട തുക കെട്ടിവയ്ക്കണം.

വനിത ഗാർഹിക ജീവനക്കാരെ നിയോഗിക്കുന്ന തൊഴിലുടമ 9200 ദിർഹം ഇന്ത്യൻ കോൺസുലേറ്റിൽ കെട്ടിവയ്ക്കണമെന്നതായിരുന്നു വ്യവസ്ഥ.
സർക്കാരിന്റെ ഏജൻസികൾവഴി റിക്രൂട്ട്ചെയ്യുമ്പോൾ ഈ നിബന്ധന ഒഴിവാകുകയാണ്.


റജിസ്ട്രേഷൻ ഇവയിലൂടെ എങ്കിൽ തുക കെട്ടിവയ്ക്കണ്ട

∙ നോർക്കാ റൂട്ട്സ് (കേരളം), ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ് (കേരളം)
∙ ഓവർസീസ് മാൻപവർ കോർപറേഷൻ ലിമിറ്റഡ് (തമിഴ്നാട്)
∙ ഉത്തർപ്രദേശ് ഫിനാൻഷ്യൽ കോർപറേഷൻ (യുപി)
∙ ഓവർസീസ് മാൻപവർ കമ്പനി എ പി ലിമിറ്റഡ് (ആന്ധ്രാപ്രദേശ്)
∙  തെലങ്കാന ഓവർസീസ് മാൻപവർ കമ്പനി ലിമിറ്റഡ് (തെലങ്കാന) എന്നിവയാണു സർക്കാരിന്റെ ഏജൻസികൾ.
ഈ ഏജൻസികൾ വഴിയാണ് റിക്രൂട്മെന്റ് എങ്കിൽ തുക കെട്ടിവയ്ക്കുന്നത് ഒഴിവാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.