Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുകെ, ഇയു വീസക്കാരായ ഇന്ത്യക്കാർക്ക് യുഎഇയിൽ ഒാൺ അറൈവൽ വീസ

uae-cabinet-

അബുദാബി ∙ യുകെ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന റസിഡൻസ് വീസയുള്ള ഇന്ത്യക്കാർക്ക് ഒാൺഅറൈവൽ വീസ നൽകാൻ യുഎഇ തീരുമാനം. യുഎഇ വൈസ് പ്രസി‍ന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

യുഎസ് വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യക്കാർക്കും ഇൗ വർഷം ആദ്യത്തിൽ യുഎഇ ഒാണ്‍ അറൈവൽ വീസ അനുവദിച്ചിരുന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്നാണ് പ്രതീക്ഷ. ആഗോള വിനോദസഞ്ചാര കേന്ദ്രത്തിന്റെയും സാമ്പത്തികമേഖലയുടേയും 'ഹബ്' ആയാണ് യുഎഇ അറിയപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.