Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോഡി ബിൽഡിങ് മരുന്നുകളെ സൂക്ഷിക്കുക; വ്യാജൻമാരെ കുടുക്കാൻ യുഎഇ മന്ത്രിസഭ

medicine

ദുബായ്∙ ഓൺലൈനായി വിൽക്കുന്ന ബോഡി ബിൽഡിങ് മരുന്നുകളുടെ അപകടങ്ങളെക്കുറിച്ച് കരുതിയിരിക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഹോർമോൺ വർ‌ധനവടക്കം ഉണ്ടാക്കുന്ന ഇത്തരം മരുന്നുകൾ വൃക്ക, കരൾ എന്നീ അവയവങ്ങളെ മോശമായി ബാധിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിനെതിരെ സ്വകാര്യ ആശുപത്രികൾക്കും ഡോക്ടർമാർക്കും ഫാർമസിസ്റ്റുകള്‍ക്കും സര്‍ക്കാർ സർക്കുലർ അയച്ചു.

രാജ്യത്ത് വിൽപ്പന നടത്തുന്ന ഇത്തരം മരുന്നുകളിൽ ഭൂരിഭാഗവും യാതൊരു അംഗീകാരവുമില്ലാത്തതാണെന്ന് പബ്ലിക് ഹെൽത്ത് പോളിസി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമിരി പറഞ്ഞു. ഇതിന്റെ ഭാഗമായി മെഡിക്കൽ ഫാർമസികളിൽ പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തും. നിരോധിച്ചതോ അംഗീകാരമില്ലാത്തതോ ആയ ഹോര്‍മോൺ മരുന്നുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളെ നേരിടേണ്ടിവരും. 

ശരീര സൗന്ദര്യം കൂട്ടാനെന്ന പേരിൽ ജിംനേഷ്യങ്ങളിലും ഫിറ്റ്നസ് ക്ലബ്ബുകളിലും ലഭിക്കുന്ന പ്രോട്ടീൻ മരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അറിയാതെയാണ് യുവാക്കൾ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതെന്ന് ഡോ. അമീൻ ഹുസൈൻ അൽ അമിരി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.