Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര ക്രിക്കറ്റിന്റെ നിലവാരം ഇടിഞ്ഞു: റോബിൻസിങ്

Robin-Singh

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റിന്റെ നിലവാരം കുത്തനെ ഇടിഞ്ഞുവെന്ന് മുൻ​ ​ഇന്ത്യൻ ​ക്രിക്കറ്റ് ടീം ​ഓൾ റൗണ്ടർ റോബിൻ സിങ്.​ ​യുഎഇ യിൽ​ 'ആര്‍എസ്​ സ്പോർട്സ് അക്കാദമി​'​ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു ദു​ബാ​യിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം.

​ക്രിക്കറ്റിന്റെ ആവേശം മുഴുവൻ ട്വന്റി20യിലേയ്ക്ക് താഴ്ന്നുപോയിരിക്കുന്നു. ​നിലവിലെ മികച്ച ടീം ഇന്ത്യയുടേതാണെന്നു പറയുമ്പോൾ മറ്റു ടീമുകളുടെ അവസ്ഥ നോക്കണം.​ ശ്രീലങ്ക ഇന്ത്യക്കു മുന്നിൽ ഇത്ര ദാരുണമായി അടിയറവു പറയുമെന്ന് കരുതിയില്ല. ട്വ​ന്‍റി​​20 അടക്കം ഒട്ടേറെ ടൂർണമെന്റുകളിൽ കളിക്കാർക്ക് പങ്കെടുക്കേണ്ടി വരുന്നത് നിലവാരത്തെ ബാധിക്കുന്നു.​

ഫാസ്റ്റ് ബൗളർമാരാണ് ഏറ്റവും വിലകൊടുക്കേണ്ടി വരുന്നത്. യുഎഇ​യുടെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും പരിശീലനത്തിന് പ്രായം ഘടകമല്ലെന്നും റോബിൻസിങ് പറഞ്ഞു.​ അൽ നജാഹ് എജ്യുക്കേഷൻ ആണ് സ്പോർട്സ് അക്കാദമിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നത്.

ഐപിഎൽ അടക്കമുള്ള ടൂർണമെന്റുകളിൽ യുഎഇയിൽ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നതിന് പാകത്തിലുള്ള പരിശീലനം ആണ് വിഭാവനം ചെയ്തിരിക്കുന്നത്. യുഎഇയിൽ താമസിച്ചു മുഴുവൻ സമയവും അക്കാദമിയുടെ മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.