Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു

x-default x-default

അബുദാബി ∙ ഒരാഴ്ച മുമ്പ് മരണപ്പെട്ട് അബുദാബി ഷെയ്ഖ് ഖലാഫാ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ അനാഥാവസ്ഥയില്‍ കഴിഞ്ഞ കണ്ണൂര്‍ ചാല സ്വദേശി രമേശന്റെ മൃതദേഹം സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു. രമേശന് ജോലി നഷ്ടപ്പെട്ട് സ്‌പോണ്‍സര്‍ വീസ റദ്ദാക്കിയിരുന്നു. രണ്ടുമാസമായി ഇയാളെക്കുറിച്ച് ബന്ധുക്കള്‍ക്ക് വിവരമുണ്ടായിരുന്നില്ല. സാമൂഹിക പ്രവര്‍ത്തകര്‍ പാസ്‌പോര്‍ട്ടിലെ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ദുബായിലുള്ള സഹോദരന്‍ ഗണേഷ്ബാബുവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ സ്ഥിതിഗതികള്‍ മനസിലാക്കിയതും നാട്ടിലേക്ക് മൃതദേഹം കയറ്റി അയക്കാനുള്ള നടപടി ആരംഭിച്ചതും.

സാമൂഹിക പ്രവര്‍ത്തകനായ മോഹനന്‍ മോട്ടുങ്കന്‍, സുരേഷ് കാടാച്ചിറ, വിടിവി ദാമോദരന്‍ തുടങ്ങിയവരുടെ ശ്രമഫലമായാണ് മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. ഭാര്യയും എട്ടും നാലും വയസുള്ള രണ്ടു പെണ്‍കുട്ടികളുമാണ് രമേശനുള്ളത്. രണ്ടു മാസമായി തമിഴ്‌നാട് സ്വദേശിയായ ഒരാളുടെ മൃതദേഹവും നാട്ടിലേക്ക് അയക്കാനുള്ള പണമില്ലാതെ അജ്ഞാതാവസ്ഥയില്‍ മോര്‍ച്ചറിയില്‍ കിടക്കുന്നതായും സാമൂഹിക പ്രവര്‍ത്തകനായ വിടിവി ദാമോദരന്‍ അറിയിച്ചു. ഈ മൃതദേഹവും എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം തേടാനുള്ള ശ്രമത്തിലാണിവര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.