Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിനടിയിലെ ആദ്യ ആഡംബര റിസോർട്ട് ദുബായിൽ വരുന്നു; ചെലവ് കേട്ട് ഞെട്ടരുത്– വിഡിയോ

dubai

ദുബായ്∙ കരയിലും കടലിലും വിസ്മയ കെട്ടിടങ്ങൾ തീർത്ത ദുബായ് കടലിനടിയിലും ആഡംബരക്കൊട്ടാരം നിർമിക്കുന്നു. ലോകത്തിലെ ആദ്യ അണ്ടർവാട്ടർ ലക്‌ഷ്വറി വെസൽ റിസോർട്ടാണു കരയിൽനിന്നു നാലുകിലോമീറ്റർ അകലെ കടലിൽ തീർത്ത കൃത്രിമ ദ്വീപായ വേൾഡ് ഐലൻഡ്സിൽ ഒരുക്കുന്നത്. ഏതാണ്ട് 2.49 ബില്യണ്‍ ദർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

മധ്യപൂർവദേശത്തിനു വെനീസ് അനുഭവം പകരുകയാണു ലക്ഷ്യം. ദിവസം 3000 അതിഥികൾക്കു ബോട്ടിലും സീപ്ലെയ്നിലും ഹെലികോപ്റ്ററിലും മറ്റും റിസോർട്ടിലെത്താം. താമസസൗകര്യം, റസ്റ്ററന്റുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന നാലിലേറെ ഡെക്കുകൾ ഉല്ലാസനൗക മാതൃകയിലുള്ള ആഡംബര സൗധത്തിലുണ്ടാകും. 

ഇതിൽ ഒരെണ്ണം കടലിനടിയിലാണ്. നാല് ഡെക്കുകളിലായി 414 കാബിനുകൾ. ജലത്തിനടിയിലുള്ള ഡെക്കിലെ കാബിനുകളിലൂടെ പവിഴപ്പുറ്റുകൾ കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കടലിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ ബീച്ചുകളും സജ്ജമാക്കും. കടൽതട്ടിലെ ജീവിതം ദൃശ്യമാകുന്ന റസ്റ്ററന്റുകൾ, ലോകത്തിലെ ആദ്യത്തെ കടലിനടിയിലെ സ്പാ തുടങ്ങിയവയും ആരംഭിക്കും. 

വെനീസിൽനിന്ന് ഇറക്കുമതി ചെയ്ത ഗോണ്ടോള വഞ്ചികളാണു ദ്വീപിലെ തോടുകളിൽ ഗതാഗതത്തിന് ഉപയോഗിക്കുക. അടുത്തവർഷം നിർമാണം തുടങ്ങി 2020 അവസാനത്തോടെ പൂർത്തിയാക്കാനാണു പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.