Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള മനോരമ വിദ്യാരംഭം 30ന് ദുബായിൽ

adoor-gopalakrishnan

ദുബായ് ∙ ആദ്യക്ഷരത്തിന്റെ അമൃത് നുകരാൻ കുരുന്നുകൾക്ക് അവസരമൊരുക്കുന്ന മലയാള മനോരമ വിദ്യാരംഭം 30ന് ദുബായിൽ നടക്കും. മലയാളത്തിനു ലോകസിനിമയിൽ ചിരപ്രതിഷ്ഠ സമ്മാനിച്ച ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളും എഴുത്തുകാരുമായ ജോസ് പനച്ചിപ്പുറം (സീനിയർ അസോഷ്യേറ്റ് എഡിറ്റർ, മലയാള മനോരമ), എസ്. ഗോപാലകൃഷ്ണൻ (കണ്ടന്റ് ഹെഡ്, റേഡിയോ മാംഗോ) എന്നിവരാണു ഗുരുക്കൻമാർ. ദുബായിൽ മലയാള മനോരമ മൂന്നാം വർഷമാണു വിദ്യാരംഭം സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടുവർഷവും ഇരുന്നൂറിലേറെ കുട്ടികളാണ് അക്ഷരലോകത്തേക്കു പിച്ചവച്ചത്. ഇന്ത്യയ്ക്കു പുറത്ത് മനോരമ സംഘടിപ്പിക്കുന്ന ഏക വിദ്യാരംഭച്ചടങ്ങ് എന്ന പ്രത്യേകതയുമുണ്ട്. ഫോൺ: 0564800012. പടം. എസ്.ഗോപാലകൃഷ്ണൻ, ജോസ് പനച്ചിപ്പുറം. അടൂർ ഗോപാലകൃഷ്ണൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.