Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌ഉല്‍പന്നങ്ങളുടെ റജിസ്ട്രേഷന്‍ സമയം നാലു മിനിറ്റാക്കി കുറച്ചു: ദുബായ് നഗരസഭ

ദുബായ്​∙ ഉല്‍പന്നങ്ങളുടെ റജിസ്ട്രേഷന്‍ സമയം നാലു മിനിറ്റാക്കി കുറച്ചതായി ദുബായ് നഗരസഭ അധികൃതർ അറിയിച്ചു. നേരത്തെ 45 മിനിറ്റ് എടുത്തിരുന്ന സേവനമാണ് മൊന്‍തജി ആപ്ലിക്കേഷന്‍ നിലവില്‍ വന്നതോടെ നാലു മിനിറ്റായി കുറഞ്ഞത്. സേവനം കൂടുതല്‍ ലളിതമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ സുരക്ഷാ വിഭാഗത്തിലെ ഉപഭോക്തൃ ഉല്‍പന്ന സുരക്ഷാ മേധാവി ഡോക്ടര്‍ നസീം മുഹമ്മദ് റാഫി പറഞ്ഞു.

ഉപഭോക്തൃ ഉല്‍പന്ന സുരക്ഷയുമായി ബന്ധപ്പെട്ട വലിയ നടപടിക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്. 52 ദിവസമെടുത്തിരുന്ന നടപടിക്രമങ്ങള്‍ മൂന്ന് ദിവസംകൊണ്ട് പൂര്‍ത്തിയാക്കാവുന്ന നൂതന സംവിധാനവും ഏര്‍പ്പെടുത്തിയതായി അവര്‍ സൂചിപ്പിച്ചു. ഉല്‍പന്നം ഉപയോഗ യോഗ്യമാണോ എന്നറിനായി പുതിയ ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്. പ്രസ്തുത ഉല്‍പന്നത്തിന്‍റെ പേര് നല്‍കി ഉപഭോക്താക്കള്‍ക്ക് നേരിട്ട് പരിശോധിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.