Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബുദാബിയിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് 46 ലക്ഷം ട്രാഫിക് നിയമ ലംഘനങ്ങൾ

abu-dhabi-traffic2

അബുദാബി ∙ തലസ്ഥാന എമിറേറ്റിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾ 46 ലക്ഷത്തിൽ കൂടുതലെന്ന്‌ അധികൃതർ. വാഹനമോടിക്കുന്ന വനിതകളെ അപേക്ഷിച്ചു പുരുഷന്മാരുടെ ട്രാഫിക് കേസുകൾ നാലിരട്ടി വര്‍ധിച്ചതായും ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വാര്‍ഷിക ട്രാഫിക് റിപ്പോർട്ട് വ്യക്തമാക്കി.

നിയമലംഘകരായ ഡ്രൈവർമാരുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും പൊലീസ് നിയമ ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പുരുഷ ഡ്രൈവർമാർ വളഞ്ഞും പുളഞ്ഞുമെല്ലാം വാഹനം ഓടിച്ചു നിയമ ലംഘനങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. എന്നാൽ വനിതകളുടെ  ഇത്തരം ട്രാഫിക് നിയമലംഘനങ്ങൾ അപൂർവമാണ്.

abu-dhabi-traffic3

സ്വദേശികളുടെ നിയമലംഘനങ്ങൾ മാത്രം പതിനെട്ടു ലക്ഷം കവിഞ്ഞിട്ടുണ്ട്. അറബ് വംശജരായ ആളുകളുടെ പേരിലുള്ള പോയവർഷത്തെ ട്രാഫിക് കേസ് നാലുലക്ഷത്തോട് അടുത്തു നിൽക്കുന്നു. ഇന്ത്യയടക്കുമുള്ള ഏഷ്യൻ രാജ്യക്കാരുടെ കേസുകൾ രണ്ടര ലക്ഷം കടന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങളിലെ പൗരന്മാരുടെ പേരിൽ 45501 കേസുകളാണ് റജിസ്റ്റർ ചെയ്തത്. മറ്റുരാജ്യങ്ങളിലെ ആളുകളുടെ പേരിൽ മൊത്തം 1.13 ലക്ഷം ട്രാഫിക് കേസുകളുമുണ്ട്. 

പുതിയ ലൈസൻസുകൾ 

കഴിഞ്ഞ വർഷം 92768 പുതിയ ഡ്രൈവിങ് ലൈസൻസുകളാണ് അപേക്ഷകർക്ക് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി നൽകിയത്. അരലക്ഷത്തിലധികം ലൈസൻസുകൾ പുതുക്കി നൽകുകയും ചെയ്തു. 

abu-dhabi-traffic1

അപകടങ്ങളിൽ കൂടുതലും യുവാക്കൾ കുറ്റക്കാർ

അബുദാബിയിൽ ആകെയുണ്ടായ അപകടങ്ങളിൽ 44 ശതമാനത്തിലും കുറ്റക്കാർ യുവാക്കളാണ്. 18-30 മധ്യ പ്രായമുള്ളവരാണ് മിക്ക കേസുകളുടെയും കാരണക്കാർ എന്നും റിപ്പോർട്ട് പറയുന്നു. അമിതവേഗമാണ് അപകടങ്ങളിലേക്ക് നയിക്കുന്ന പ്രധാന നിയമലംഘനം. ഈ വർഷം ആറുമാസത്തെ നിയമലംഘന കേസുകൾ പരിശോധിച്ചാൽ 76 ശതമാനവും അമിതവേഗമാണെന്ന് റിപ്പോര്‍ട്ടിനോട് അനുബന്ധമായി  അധികൃതർ സൂചിപ്പിച്ചു.

അപടകങ്ങൾ കുറഞ്ഞു 

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പരിഗണിച്ചു ട്രാഫിക് കാര്യാലയങ്ങൾ ബോധവൽക്കരണ പരിപാടികൾ ഊർജിതമാക്കിയതിനാൽ തലസ്ഥാന എമിറേറ്റിൽ ഈ വര്‍ഷം വാഹനാപകടങ്ങൾ എട്ട് ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്. അപകടങ്ങള്‍ മൂലമുള്ള മരണ തോതിലെ കുറവ് 19 ശതമാനമാണ് കണക്കാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.